city-gold-ad-for-blogger

Yathindra | 'വരുണയില്‍ അച്ഛന്‍ വരട്ടേ'; മനസ് തുറന്ന് സിദ്ധാരാമയ്യയുടെ മകന്‍ യതീന്ദ്ര

മംഗ്‌ളുറു: (www.kasargodvartha.com) ഊഹങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യയുടെ മകന്‍ വരുണ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ യതീന്ദ്ര സിദ്ധാരാമയ്യ ശനിയാഴ്ച ഉറപ്പിച്ചു പറഞ്ഞു, ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരത്തിനില്ല. മാണ്ട്യയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഈ 43 കാരന്‍ മനസ് തുറന്നത്. വരുണയില്‍ പിതാവിനെ സ്ഥാനാര്‍ഥിയായി മനസില്‍ കണ്ട് ജനുവരിയിലേ പ്രചാരണം തുടങ്ങി.
                    
Yathindra | 'വരുണയില്‍ അച്ഛന്‍ വരട്ടേ'; മനസ് തുറന്ന് സിദ്ധാരാമയ്യയുടെ മകന്‍ യതീന്ദ്ര

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഈ തെരഞ്ഞെടുപ്പ് തന്റെ അവസാനത്തേതാവും എന്ന് 76 കാരനായ സിദ്ധാരാമയ്യ പ്രഖ്യാപിച്ചിരുന്നു. 'ഇത് അച്ഛന് വേണ്ടിയുള്ള ത്യാഗമൊന്നും അല്ല. ആര്‍ക്കും അങ്ങിനെ സ്വന്തം മണ്ഡലം ഇല്ലല്ലോ. വോടര്‍മാരുടേതാണ് മണ്ഡലം', യതീന്ദ്ര പറഞ്ഞു.

സ്വന്തം നാടായ വരുണ മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടി ബസവരാജുവിനെ 58616 വോടുകളുടെ ഭൂരിപക്ഷത്തിലാണ് യതീന്ദ്ര പരാജയപ്പെടുത്തിയത്. 2013ല്‍ പിതാവ് നേടിയ 10,199 വോടിന്റെ ഭൂരിപക്ഷമാണ് മകന്‍ മറികടന്നത്.
           
Yathindra | 'വരുണയില്‍ അച്ഛന്‍ വരട്ടേ'; മനസ് തുറന്ന് സിദ്ധാരാമയ്യയുടെ മകന്‍ യതീന്ദ്ര

Keywords: News, Karnataka, Mangalore, Top-Headlines, Politics, Political-News, Assembly Election, Election, Congress, Siddaramaiah, Yathindra Siddaramaiah, Karnataka Election 2023, 'I won't contest in Karnataka polls,' says Siddaramaiah's son Yathindra.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia