city-gold-ad-for-blogger

Raid | കോണ്‍ഗ്രസ് നേതാവ് വിവേക് രാജ് പൂജാരിയുടെ വീട്ടിലും ഓഫീസിലും ആദായ നികുതി റെയ്ഡ്

മംഗ്‌ളുറു: (www.kasargodvartha.com) കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ വിവേക് രാജ് പൂജാരിയുടെ വീട്ടിലും ഓഫീസിലും സ്ഥാപനങ്ങളിലും ആദായ നികുതി ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ചികമംഗ്‌ളുറു ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പ് ചുമതലയിലാണ് വിവേക് രാജ്. രണ്ടു കാറുകളിലായി എത്തിയ എട്ടംഗ സംഘം ആദ്യം വീട്ടിലും തുടര്‍ന്ന് ഓഫീസിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുകയായിരുന്നു.
        
Raid | കോണ്‍ഗ്രസ് നേതാവ് വിവേക് രാജ് പൂജാരിയുടെ വീട്ടിലും ഓഫീസിലും ആദായ നികുതി റെയ്ഡ്

റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിവേക് പറഞ്ഞു. താന്‍ കള്ളപ്പണക്കാരനോ നിയമവിരുദ്ധമായി ഏതെങ്കിലും ബിസിനസ് ചെയ്യുന്ന ആളോ അല്ല. രേഖകള്‍ എല്ലാം സുതാര്യം. അവര്‍ എന്ത് കണ്ടെത്താനാണ്?. തിരഞ്ഞെടുപ്പ് മുറ്റത്ത് ബിജെപി ഇതെല്ലാം ചെയ്യുന്നതിന്റെ താല്പര്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
                           
Raid | കോണ്‍ഗ്രസ് നേതാവ് വിവേക് രാജ് പൂജാരിയുടെ വീട്ടിലും ഓഫീസിലും ആദായ നികുതി റെയ്ഡ്

Keywords: Karnataka-Election-News, Raid-News, Karnataka News, Mangalore News, Political News, Karnataka Politics, I-T dept raid Congress leader's home, office.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia