city-gold-ad-for-blogger

Found Dead | 'വീട്ടില്‍ കലഹിച്ച് യുവതി കുളത്തില്‍ ചാടി; രക്ഷിക്കാന്‍ ഇറങ്ങിയ ഭര്‍ത്താവും മരിച്ചു; കരയില്‍ കരഞ്ഞു കലങ്ങി 2 മക്കള്‍'

മംഗ്ലൂറു: (www.kasargodvartha.com) വീട്ടിലെ ടെലിവിഷന്‍ വില്‍ക്കുന്നതിനെച്ചൊല്ലിയുള്ള കലഹം രണ്ടു പിഞ്ചുമക്കളുള്ള ദമ്പതികളുടെ ജീവനെടുത്തതായി പൊലീസ്. കാര്‍ക്കള യെല്ലപ്പൂരില്‍ ഇമ്മാനുവല്‍ സിദ്ധി(40), ഭാര്യ യശോദ (32) എന്നിവരാണ് ഞായറാഴ്ച കുളത്തില്‍ മുങ്ങി മരിച്ചത്. വഴക്കിട്ട് വീട്ടില്‍ നിന്ന് ഇറങ്ങി ഓടി കുളത്തില്‍ ചാടിയ ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ യുവാവും മുങ്ങിപ്പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അച്ഛന്റേയും അമ്മയുടേയും ചേതനയറ്റ ശരീരങ്ങള്‍ കരക്കെടുക്കുന്നതാണ് പിന്നാലെ കുളക്കടവില്‍ എത്തിയ മക്കളായ സലവു(11) വിനും, ഐറണി(10) ക്കും കാണേണ്ടി വന്നത്.

Found Dead | 'വീട്ടില്‍ കലഹിച്ച് യുവതി കുളത്തില്‍ ചാടി; രക്ഷിക്കാന്‍ ഇറങ്ങിയ ഭര്‍ത്താവും മരിച്ചു; കരയില്‍ കരഞ്ഞു കലങ്ങി 2 മക്കള്‍'

ഈ കുരുന്നുകളുടെ മൊഴിയില്‍ നിന്നുള്ള വിവരം പൊലീസ് നല്‍കുന്നത് ഇങ്ങനെ:


വീട്ടിലെ ടിവി വിറ്റുകളയാം എന്ന് അച്ഛന്‍ പറഞ്ഞു. അമ്മ എതിര്‍ത്തു. ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായി. അമ്മ കരഞ്ഞുകൊണ്ട് ഇറങ്ങി ഓടി. മുങ്ങിത്താഴുന്ന യുവതിയുടെ അരികിലേക്ക് എത്തിയ യുവാവ് മൂന്ന് തവണ മുങ്ങുകയും പൊങ്ങുകയും ചെയ്തതായി സംഭവം അറിഞ്ഞെത്തിയ അയല്‍വാസി പൊലീസിനോട് പറഞ്ഞു. നാലാമത് മുങ്ങിയെങ്കിലും പിന്നെ പൊങ്ങിയില്ല. മുംബൈയില്‍ ഹോടെല്‍ വ്യവസായിയായ നല്ലൂര്‍ ഹുരളി രഘുവീര്‍ ഷെട്ടിയുടെ തോട്ടത്തിലെ തൊഴിലാളിയാണ് ഇമ്മാനുവല്‍.

കാര്‍ക്കള ഡിവൈ എസ് പി അരവിന്ദ് കല്‍കുജ്ജി, റൂറല്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ തേജസ്വി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങള്‍ താലൂക് ഗവ.ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Keywords:  Husband and wife found dead in pond, Mangalore, News, Top-Headlines, Dead Body, Police, Probe, Children, Mortuary, National. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia