city-gold-ad-for-blogger

Renewable Energy | കർണാടകയിൽ 2 ലക്ഷം കോടിയുടെ റിന്യൂവബ്ൾ ഊർജ പദ്ധതി; മംഗ്ളൂറിൽ കടൽ വെള്ളത്തിൽ നിന്ന് അമോണിയ ഉത്പാദിപ്പിക്കുന്ന ഫാക്ടറി വരുന്നു

/ സൂപ്പി വാണിമേൽ

മംഗ്ളുറു: (wwww.kasargodvartha.com) കടൽ വെള്ളത്തിൽ നിന്ന് അമോണിയ ഉൽപാദിപ്പിക്കുന്ന ഫാക്ടറി മംഗ്ളൂറിൽ സ്ഥാപിക്കും. ബെംഗ്ളൂറിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിൽ ബഹുരാഷ്ട്ര കംപനികളുമായുണ്ടാക്കിയ ധാരണയുടെ തുടർചയാണിത്. രണ്ട് ലക്ഷം കോടി രൂപയുടെ ആവർത്തിത ഊർജ (റിന്യൂവബ്ൾ എനർജി) പദ്ധതികളാണ് സംസ്ഥാനത്ത് സ്ഥാപിക്കുന്നതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മംഗ്ളുറു രാജ്യാന്തര വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
        
Renewable Energy | കർണാടകയിൽ 2 ലക്ഷം കോടിയുടെ റിന്യൂവബ്ൾ ഊർജ പദ്ധതി; മംഗ്ളൂറിൽ കടൽ വെള്ളത്തിൽ നിന്ന് അമോണിയ ഉത്പാദിപ്പിക്കുന്ന ഫാക്ടറി വരുന്നു

ബവുടഗുഡ്ഡ ടാഗോർ പാർകിൽ കെഡമ്പാടി രാമയ്യ ഗൗഡയുടെ പ്രതിമ അനാച്ഛാദനം നിർവഹിക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. പദ്ധതികളുടെ സ്ഥലനിർണയം കഴിഞ്ഞു. റിന്യുവബ്ൾ എനർജി, ഹൈഡ്രജൻ ഇന്ധനം, കടൽ ജലത്തിൽ നിന്ന് അമോണിയ എന്നിവക്കുള്ള ധാരണാപത്രങ്ങളാണ് ഗ്ലോബൽ മീറ്റിൽ ഒപ്പുവെച്ചത്. അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾ നടക്കുന്നു. മൂന്ന് ഊർജ പദ്ധതികൾക്ക് കേന്ദ്ര, സംസ്ഥാന ഉന്നതതല സമിതി അംഗീകാരം ലഭിച്ചു.
        
Renewable Energy | കർണാടകയിൽ 2 ലക്ഷം കോടിയുടെ റിന്യൂവബ്ൾ ഊർജ പദ്ധതി; മംഗ്ളൂറിൽ കടൽ വെള്ളത്തിൽ നിന്ന് അമോണിയ ഉത്പാദിപ്പിക്കുന്ന ഫാക്ടറി വരുന്നു

കംപനികൾ നിർമാണ പ്രവർത്തനങ്ങൾ അടുത്ത മാർച് -ഏപ്രിൽ മാസങ്ങളിൽ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യാന്തര നിലവാരമുള്ളവയാണ് കംപനികൾ. സൗരോർജവും കാറ്റുമാണ് ആവർത്തിത ഊർജ സ്രോതസുകൾ. നിരവധി പേർക്ക് തദ്ദേശീയമായും തൊഴിൽ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അസുഖത്തെത്തുടർന്ന് വിശ്രമിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ എംപിയെ മുഖ്യമന്ത്രി സന്ദർശിച്ചു. മുൻമുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ ഒപ്പമുണ്ടായിരുന്നു.

K eywords:  Huge Investment in Renewable Energy in Coastal Region, Karnataka, Mangalore, News, Top-Headlines, Chief Minister, Development project, BJP, President, Company.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia