city-gold-ad-for-blogger

അനധികൃത നിർമാണമെന്നാരോപിച്ച് എസ്ഡിപിഐ ഉഡുപി ജില്ലാ പ്രസിഡന്റിന്റെ ഹോടെൽ കെട്ടിടം അധികൃതർ പൊളിച്ചു; ഹിജാബ് വിഷയമടക്കം പിന്തുണച്ചതിൽ രാഷ്ട്രീയ പകപോക്കലാണെന്ന് നേതാവ്

മംഗ്ളുറു: (www.kasargodvartha.com 26.03.2022) അനധികൃത നിർമാണമെന്നാരോപിച്ച് ഉഡുപി സിറ്റി മുൻസിപൽ കൗൻസിൽ (സിഎംസി) ഉദ്യോഗസ്ഥർ ശനിയാഴ്ച രാവിലെ എസ്ഡിപിഐ നേതാവിന്റെ ഹോടെൽ പൊളിച്ചുമാറ്റി. ഉഡുപി ജില്ലാ എസ്ഡിപിഐ പ്രസിഡന്റ് നസീർ അഹ്‌മദിന്റെയും സഹോദരൻ ബശീർ അഹ്‌മദിന്റെയും ഉടമസ്ഥതയിലുള്ള നഗരത്തിലെ മസ്ജിദ് റോഡിലെ സാറ ഫാമിലി റെസ്റ്റോറന്റ് 2018 ൽ പൊളിച്ചുമാറ്റാൻ സിഎംസി ഉത്തരവിട്ടതായി കമീഷനർ ഉദയ് ഷെട്ടി പറഞ്ഞു.

  
അനധികൃത നിർമാണമെന്നാരോപിച്ച് എസ്ഡിപിഐ ഉഡുപി ജില്ലാ പ്രസിഡന്റിന്റെ ഹോടെൽ കെട്ടിടം അധികൃതർ പൊളിച്ചു; ഹിജാബ് വിഷയമടക്കം പിന്തുണച്ചതിൽ രാഷ്ട്രീയ പകപോക്കലാണെന്ന് നേതാവ്



തുടർന്ന് പൊളിക്കുന്നതിനുള്ള ഉത്തരവിന് ഉടമകൾ സ്റ്റേ നേടിയിരുന്നു. എന്നാൽ സ്‌റ്റേ ഉത്തരവ് അടുത്തിടെ ഒഴിവായെന്നും പൊളിക്കലുമായി മുന്നോട്ട് പോകാൻ സിഎംസി യോഗത്തിൽ തീരുമാനമെടുത്തതായും കമീഷനർ പറഞ്ഞു. കെട്ടിടത്തിന് ബിൽഡിംഗ് ലൈസൻസോ ഹോടെലിന് വ്യാപാരം നടത്താനുള്ള ട്രേഡ് ലൈസൻസോ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'2018-ന് മുമ്പ് ജാമിഅ മസ്ജിദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഏകദേശം 250 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരു ആക്രിക്കട നിലനിന്നിരുന്നു. പിന്നീട് സഹോദരങ്ങൾ പരിസരം നവീകരിച്ച് ഏകദേശം 1,800 ചതുരശ്ര അടി വിസ്തീർണത്തിൽ റസ്റ്റോറന്റ് സ്ഥാപിച്ചത് തദ്ദേശ സ്ഥാപനത്തിന്റെ അംഗീകാരമില്ലാതെയാണ്', ഉദയ് ഷെട്ടി അറിയിച്ചു.

എന്നാൽ സിഎംസിയുടെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ബശീർ അഹ്‌മദ്‌ പറഞ്ഞു. എസ്ഡിപിഐ ഭാരവാഹിയായതിനാലും അടുത്തിടെ ഹിജാബ് വിഷയത്തെ പിന്തുണച്ചതിനാലും കെട്ടിടം പൊളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വസ്തുവിന്റെ ഒരു ഭാഗത്തിന് ഡോർ നമ്പർ ഉണ്ടായിരുന്നിട്ടും കെട്ടിട പ്ലാൻ അംഗീകാരത്തിനായി സിഎംസിക്ക് നൽകിയ അപേക്ഷ തീർപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻസിപൽ കമീഷനർ, ഉഡുപി തഹസിൽദാർ, ടൗൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പ്രമോദ് കുമാർ, മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ഓപറേഷൻ. സുരക്ഷാ ക്രമീകരണങ്ങൾക്കായി നിരവധി പൊലീസുകാരെ വിന്യസിച്ചു.

Keywords:  Mangalore, Karnataka, News, Top-Headlines, Building, Government, SDPI, President, Controversy, Udupi, Masjid, Hotel, Merchant, Municipality, Hotel building belonging to SDPI district president demolished.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia