city-gold-ad-for-blogger

Holi | പൊലീസിനും മുകളിലാണോ മംഗ്ളൂറിൽ ബജ്റംഗ്ദളെന്ന് ഹോളി സംഘാടക സമിതി; അക്രമത്തിനെതിരെ കടുത്ത വിമർശനം

മംഗ്ളുറു: (www.kasargodvartha.com) പൊലീസ് അനുമതിയോടെ മുൻകൂട്ടി പരസ്യപ്പെടുത്തി നടത്തിയ ഹോളി ആഘോഷമാണ് ഞായറാഴ്ച ബജ്റംഗ്ദൾ പ്രവർത്തകർ അക്രമിച്ച് തടസപ്പെടുത്തിയതെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മംഗ്ളുറു സിറ്റി പൊലീസ് കമീഷണർക്ക് മുകളിലാണോ ബജ്റംഗ്ദൾ എന്ന് സമിതി കൺവീനർ സി ചരൺ ആരാഞ്ഞു.

Holi | പൊലീസിനും മുകളിലാണോ മംഗ്ളൂറിൽ ബജ്റംഗ്ദളെന്ന് ഹോളി സംഘാടക സമിതി; അക്രമത്തിനെതിരെ കടുത്ത വിമർശനം

'രംഗ് ഡ ബർസ' എന്ന പേരിൽ പരിപാടി നടത്താൻ പൊലീസ് അനുമതി ലഭിച്ചതാണ്. ഇത് കഴിഞ്ഞ മാസം സംഘടിപ്പിക്കേണ്ടതായിരുന്നു. മംഗ്ളൂറിൽ ഉഷ്ണക്കാറ്റ് വീശും എന്ന കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്നാണ് നീട്ടിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹബാണ് മംഗ്ളുറു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഭിന്ന മത, സംസ്കാര വിഭാഗങ്ങൾ ഇവിടെ പഠിക്കുന്നു. ഹോളി ആഘോഷത്തിലും ആ വൈവിധ്യം പ്രകടമായി.

ഒരു ഹിന്ദു ആഘോഷം കൂടിയാണ് ഹോളി. അതിനെതിരെയാണ് അക്രമം നടത്തിയത്. തങ്ങൾ എന്തൊക്കെയോ മോശം കാര്യങ്ങൾ ചെയ്തു എന്ന സന്ദേശമാണ് അക്രമികൾ നൽകിയത്. തങ്ങൾക്ക് വലിയ മാനഹാനിയും അതിലുപരി വൻ സാമ്പത്തിക നഷ്ടവുമാണ് സംഭവിച്ചതെന്നും ചരൺ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സമിതി ഭാരവാഹികളായ എ അർജുൻ, കെ ജീവൻ എന്നിവർ പങ്കെടുത്തു.

Keywords: Mangalore, National, News, Holi, Police, Attack, Press Meet, Festival, Top-Headlines, Committee, Office, Holi Organizing Committee against Bajrang Dal activists.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia