city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗളൂരു സംഘര്‍ഷം: അപ്രത്യക്ഷനായ ഹിന്ദു ജാഗരണ വേദികെ നേതാവ് ആശുപത്രിയില്‍ തിരിച്ചെത്തി; പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പോയതാണെന്ന് വിശദീകരണം

പുത്തൂര്‍: (www.kasaragodvartha.com 16.06.2017) അപ്രത്യക്ഷനായ ഹിന്ദു ജാഗരണ വേദികെ നേതാവ് രത്‌നാകര ഷെട്ടി ആശുപത്രിയില്‍ തിരിച്ചെത്തി. ബുധനാഴ്ച രാത്രി ആശുപത്രിയില്‍ നിന്നും കാണാതായ ഷെട്ടി വ്യാഴാഴ്ചയാണ് വീണ്ടും ആശുപത്രിയിലെത്തിയത്. എന്നാല്‍ പരിശോധനക്കായി മറ്റൊരു ആശുപത്രിയില്‍ പോയതാണെന്നാണ് ഷെട്ടിയുടെയും ഡോക്ടര്‍മാരുടെയും വിശദീകരണം.

ചൊവ്വാഴ്ച ആദര്‍ശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷെട്ടിയെ കാണുന്നില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നെഞ്ച് വേദനയെ തുടര്‍ന്ന് ചില പ്രത്യേക പരിശാധന നടത്താന്‍ ഇദ്ദേഹത്തെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോയതായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.

ബണ്ട് വാള്‍ കല്ലടുക്കയില്‍ പള്ളിയിലേക്ക് പോവുകയായിരുന്ന ഇബ്രാഹിം ഖലീല്‍ എന്ന യുവാവിനെ അകാരണമായി മര്‍ദിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റ രത്‌നാകര ഷെട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഖലീലിനെ അക്രമിച്ച സംഭവത്തില്‍ രത്‌നാകര ഷെട്ടി ഉള്‍പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത പോലീസ്, ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയാലുടന്‍ ഷെട്ടിയെ അറസ്റ്റ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനിടിയിലാണ് ഷെട്ടി ആശുപത്രിയില്‍ നിന്നും അപ്രത്യക്ഷനായത്.
മംഗളൂരു സംഘര്‍ഷം: അപ്രത്യക്ഷനായ ഹിന്ദു ജാഗരണ വേദികെ നേതാവ് ആശുപത്രിയില്‍ തിരിച്ചെത്തി; പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പോയതാണെന്ന് വിശദീകരണം

പോലീസ് കാവല്‍ നില്‍ക്കെയായിരുന്നു ഷെട്ടിയെ ആശുപത്രിയില്‍ നിന്ന് കാണാതായത്. ജോലിയില്‍ വീഴ്ച വരുത്തിയതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ ഓമന, കോണ്‍സ്റ്റബിള്‍മാരായ രാധാകൃഷ്ണ, രമേശ് ലമണി എന്നിവരെ ദക്ഷിണ കന്നഡ എസ് പി ഭൂഷണ്‍ ഗുലാബ്റ ബൊറാസെ സസ്പെന്‍ഡ് ചെയ്തു. 

സംഘര്‍ഷം കണക്കിലെടുത്ത് ബണ്ട് വാള്‍, ബല്‍ത്തങ്ങാടി, പുത്തൂര്‍, സുള്ള്യ എന്നീ താലൂക്കുകളില്‍ ജൂണ്‍ 21 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Summary: In a fresh development, it is now claimed that HJV district president Ratnakar Shetty, who was reported to have fled from a hospital where he was undergoing treatment, did not flee at all, but was only taken to another hospital for tests.

Keywords: Religion, Commununal, Mangalore, Police, Arrest, Attack, Clash, Riot, Injury, Doctor

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia