city-gold-ad-for-blogger
Aster MIMS 10/10/2023

മാണ്ഡ്യയിൽ ഹിജാബ് ധരിച്ച് കോളജിലെത്തിയ വിദ്യാർഥിനിയെ ജയ് ശ്രീറാം വിളിച്ച് വളഞ്ഞു; കുശാൽ നഗറിൽ കാവി ഷോൾ അണിയാത്തതിന് മർദനം

മംഗ്ളുറു: (www.kasargodvartha.com 08.02.2022) മാണ്ഡ്യ പി ഇ എസ് കോളജിൽ തനിയെ സ്കൂടെറിൽ വന്നിറങ്ങിയ പർദ ധാരിയായ വിദ്യാർഥിനിയെ കാവി ഷോൾ ധരിച്ച ആൾക്കൂട്ടം ജയ് ശ്രീറാം വിളിച്ച് വളഞ്ഞു. സ്കൂടെർ നിറുത്തി കോളജിലേക്ക് കയറുകയായിരുന്ന കുട്ടിയെ വിദ്യാർഥികളും പുറത്തു നിന്നുള്ളവരും അടങ്ങിയ സംഘം പിന്തുടർന്ന് കാവി ഷോൾ വീശി വളയുകയായിരുന്നു.
                      
മാണ്ഡ്യയിൽ ഹിജാബ് ധരിച്ച് കോളജിലെത്തിയ വിദ്യാർഥിനിയെ ജയ് ശ്രീറാം വിളിച്ച് വളഞ്ഞു; കുശാൽ നഗറിൽ കാവി ഷോൾ അണിയാത്തതിന് മർദനം

                           
മാധ്യമ പ്രവർത്തകരോട് കുട്ടി സംസാരിക്കുന്നത് കേൾക്കാതിരിക്കാൻ വളരെ അടുത്ത് നിന്ന് കൂട്ടത്തോടെ ജയ് ശ്രീറാം വിളിച്ചും കാവി ഷോൾ വീശിയും അലോസരം സൃഷ്ടിച്ചു. അല്ലാഹു അക്ബർ വിളിയോടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന കുട്ടിയെ കോളജ് അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തന്നെ തടയാൻ ഇവർക്ക് എന്താണ് അധികാരം എന്ന് കുട്ടി മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ആരാഞ്ഞു.

കുടക് ജില്ലയിലെ കുശാൽ നഗറിൽ ശിരോവസ്ത്രം ഉപരോധിക്കാൻ കാവി ഷോൾ അണിയാൻ വിസമ്മതിച്ച വിദ്യാർഥിക്ക് മർദനമേറ്റു. കുശാൽ നഗർ സുന്ദർ നഗർ കോളജിലെ അവസാന വർഷ വിദ്യാർഥി സന്ദീപ് (20) ആണ് അക്രമത്തിനിരയായത്.

ചൊവ്വാഴ്ച ഈ കോളജിലെ ഒരു സംഘം വിദ്യാർഥികൾ ശിരോവസ്ത്രം ഉപരോധിക്കാൻ കാവി ഷോൾ അണിഞ്ഞ് എത്തിയിരുന്നു.

അതിൽ പങ്കാളിയാവാൻ ഒന്നാം വർഷ വിദ്യാർഥി വിക്രം, സന്ദീപിനെ നിർബന്ധിച്ചു. വഴങ്ങാത്തതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കായി. സന്ദീപിനേയും വിക്രമിനേയും പിന്തുണക്കുന്ന രണ്ട് ഗ്രൂപുകൾ രൂപപ്പെട്ടു. വിക്രമിന്റെ സംഘം സന്ദീപിനെ വലിച്ചിഴച്ച് കൊണ്ടുപോയി മർദിച്ചതായി ദൃക്സാക്ഷി മൊഴികളെ ഉദ്ധരിച്ച് കുശാൽ നഗർ പൊലീസ് പറഞ്ഞു. ചുമലിലും പുറത്തും പരുക്കേറ്റ സന്ദീപ് ആശുപത്രിയിൽ ചികിത്സയിലാണ്. വിക്രമിനെ കുശാൽ നഗർ ഗോപാൽ സർകിളിൽ നിന്ന് പൊലീസ് പിടികൂടി.

 

അതിനിടെ ഹിജാബ് ധരിക്കാനുള്ള മൗലിക അവകാശം സ്ഥാപിച്ചു കിട്ടാൻ അഞ്ചു വിദ്യാർഥിനികൾ ചേർന്ന് സമർപിച്ച റിട് ഹരജിയിൽ വാദം കേൾക്കുന്നത് ജസ്റ്റിസ് ഡിക്സിതിന്റെ നേതൃത്വത്തിലുള്ള ഹൈകോടതി ബെഞ്ച് ബുധനാഴ്ച ഉച്ച 2.30ലേക്ക് മാറ്റി. ചൊവ്വാഴ്ച വാദം ആരംഭിച്ചിരുന്നു.

അതേസമയം കർണാടകയിലെ സ്കൂളുകളും കോളജുകളും ഉൾപെടെ മുഴുവൻ വിദ്യാഭാസ സ്ഥാപനങ്ങൾക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. ഡെൽഹിയിലുള്ള മുഖ്യമന്ത്രി ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്.


Keywords: News, Karnataka, Top-Headlines, Mangalore, Issue, Religion, District, School, Students, Teachers, Journalists, Minister, Social-Media, Hijab, Video, College, Hijabi student heckled in Karnataka college by group of boys wearing saffron scarves.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL