city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹിജാബ് ധരിച്ച വിദ്യാർഥികളെ ക്ലാസുകളിൽ കയറ്റാതെ ഒഴിഞ്ഞ മുറിയിൽ ഒന്നിച്ചിരുത്തി

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 08.02.2022) ഉഡുപി ജില്ലയിലെ കുന്താപുരം ഗവ. പി യു കോളജിൽ തിങ്കളാഴ്ച ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ അവരുടെ വിവിധ ക്ലാസുകളിൽ കടക്കാൻ അനുവദിക്കാതെ അധികൃതർ ഒഴിഞ്ഞ മുറിയിൽ ഒരുമിച്ച് ഇരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഈ കുട്ടികളെ കോളജ് കവാടത്തിൽ തടഞ്ഞിരുന്നു. ഇതേത്തുടർന്നുള്ള പ്രതിഷേധം പൊതുജന ശ്രദ്ധ നേടുകയും ഇടപെടലുണ്ടാവുകയും ചെയ്തു. ഇത് ഒഴിവാക്കാനാണ് കുട്ടികളെ ക്യാംപസിൽ കടത്തിയ ശേഷം ഒതുക്കിയതെന്ന് പ്രിൻസിപൽ പറഞ്ഞു.
                       
ഹിജാബ് ധരിച്ച വിദ്യാർഥികളെ ക്ലാസുകളിൽ കയറ്റാതെ ഒഴിഞ്ഞ മുറിയിൽ ഒന്നിച്ചിരുത്തി
                       
സർകാർ നിർദേശം അനുസരിച്ചാണ് ഹിജാബ് ഊരാൻ ആവശ്യപ്പെട്ടത്. എന്നാൽ അവർ കൂട്ടാക്കിയില്ല.

'ഞങ്ങളെ ഒറ്റ മുറിയിൽ ഇരുത്തി ശരിക്കും അവഹേളിച്ചു. ഹാജർ തന്നില്ല. ക്ലാസുകളിൽ കയറ്റിയില്ല. രക്ഷിതാക്കളുടെ മൊബൈൽ ഫോൺ നമ്പറുകൾ വാങ്ങി അവരെ വിളിച്ചു. ചൊവ്വാഴ്ച ഹിജാബ് വിഷയത്തിൽ കർണാടക ഹൈകോടതിയുടെ വിധി പുറത്തുവന്ന ശേഷം കുട്ടികളെ കൊളജിൽ അയച്ചാൽ മതി എന്നാണ് അധികൃതർ രക്ഷിതാക്കളെ അറിയിച്ചത്. ഹിജാബിന്റെ പേരിൽ വിലക്ക് നേരിടുന്നവരിൽ ഒരു വിദ്യാർഥിയാണ് ഹൈകോടതിയിൽ റിട് ഹരജി ഫയൽ ചെയ്തത്'- വിദ്യാർഥിനികൾ പറഞ്ഞു.

ഉഡുപി ജില്ലയുടെ വിവിധ കലാലയങ്ങളിൽ തിങ്കളാഴ്ച വിദ്യാർഥികൾ കാവി ഷാൾ അണിഞ്ഞ് എത്തി. കുന്താപുരം വെങ്കടരമണ പി യു കോളജിൽ ഈ വേഷത്തിൽ മുപ്പതോളം വിദ്യാർഥികൾ 'ജയ് ശ്രീറാം' വിളിയോടെയാണ് വന്നത്. കോളജിൽ ഹിജാബ് നിരോധിക്കും വരെ ഈ രീതി തുടരുമെന്ന് അവർ അറിയിച്ചു. ഗേറ്റിൽ തടഞ്ഞ് ഷാൾ അഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ അനുസരിച്ച അവരെ ക്ലാസുകളിൽ കയറ്റിയെന്ന് പ്രിൻസിപൽ ഗണേശ് മൊഗവീര പറഞ്ഞു.

ഉഡുപി എംജിഎം കോളജിലെ മുസ്‌ലിം വിദ്യാർഥിനികളോട് ചൊവ്വാഴ്ച മുതൽ ഹിജാബ് ഊരിയേ ക്ലാസിൽ കയറ്റൂ എന്ന് പ്രിൻസിപൽ അറിയിച്ചു. ഹിജാബ് ധരിക്കുന്നത് കുട്ടികൾ തുടർന്നാൽ ഹിന്ദു കുട്ടികൾ കാവി വസ്ത്രവും രുദ്രാക്ഷവും അണിഞ്ഞ് കോളജിൽ വരുമെന്ന് ഹിന്ദുജാഗരണ വേദി പ്രഖ്യാപിച്ചു. ഉഡുപി ജില്ലയിൽ ആർ എൻ ഷെട്ടി പി യു കോളജിന് ഹിജാബിനെതിരെ കാവി ഷാൾ സമര പശ്ചാത്തലത്തിൽ പ്രിൻസിപൽ തിങ്കളാഴ്ച അവധി നൽകി.


Keywords: News, Karnataka, Mangalore, Top-Headlines, Students, Study class, Teacher, Government, Issue, College, District, Religion, Udupi, Hijab, Hijab row: Students with headscarves given separate classroom at college.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia