city-gold-ad-for-blogger

Woman Killed | 'യുവാവ് ഭാര്യയെ കുടുംബ കോടതിയിൽ കഴുത്തറുത്ത് കൊന്നു'

/ സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) ഹാസനിലെ ഹൊലെയിൽ യുവാവ് ഭാര്യയെ കുടുബ കോടതിയിൽ കഴുത്തറുത്ത് കൊന്നതായി പൊലീസ്. ശിവകുമാർ (32) ആണ് അകന്നു കഴിയുന്ന ഭാര്യ ചൈത്രയെ (28) വകവരുത്തിയതെന്ന് പൊലീസ് അറിയിച്ചു.
  
Woman Killed | 'യുവാവ് ഭാര്യയെ കുടുംബ കോടതിയിൽ കഴുത്തറുത്ത് കൊന്നു'

ശനിയാഴ്ച വൈകുന്നേരം കോടതിയിൽ മണിക്കൂർ നീണ്ട കൗൺസലിംഗിന് ശേഷം ജഡ്‌ജ്‌ അടുത്ത സിറ്റിംഗിനുള്ള തീയതി നൽകിയതിനെത്തുടർന്ന് ഇരുവരും പിരിഞ്ഞതായിരുന്നു. ശുചിമുറി ഭാഗത്തേക്ക് പോയ യുവതിയെ പിന്തുടർന്ന ശിവകുമാർ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നുവെന്ന് ഹാസൻ ജില്ലാ പൊലീസ് സൂപ്രണ്ട് ആർ ശ്രീനിവാസ് ഗൗഢ പറഞ്ഞു.

കോടതി ജീവനക്കാരും പൊലീസും ചേർന്ന് യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴുത്തിലെ രണ്ടു ധമനികളും അറ്റുപോയതായി ഡോക്ടർമാർ പറഞ്ഞു. യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ശിവകുമാറിന് എതിരെ ഗാർഹിക പീഡനക്കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരായ വേളയിൽ ഇയാൾക്ക് കത്തി കൈവശം വെക്കാൻ സാധിച്ചു എന്നത് പൊലീസിനും കോടതിക്കും തലവേദനയാണ്.

Keywords:  Mangalore, Karnataka, Youth, Police, Murder, Court, Crime, Hospital, Hassan: Man killed woman in family court. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia