Hajabba Effects | തെരുവിൽ ഓറൻജ് വിറ്റ് സ്‌കൂൾ പണിത ഹജബ്ബയുടെ സ്വപ്നം യാഥാർഥ്യമാകുന്നു; ഹരേക്കള സ്‌കൂൾ പിയു കോളജായി ഉയർത്തുന്നതിന് സർകാർ അനുമതി; 'വിദ്യാഭ്യാസ വിപ്ലവത്തിന്റെ' കഥയിങ്ങനെ
Feb 5, 2024, 14:58 IST
മംഗ്ളുറു: (KasaragodVartha) തെരുവിൽ ഓറഞ്ച് വിറ്റ് സ്‌കൂൾ പണിത ഹജബ്ബയുടെ സ്വപ്നം യാഥാർഥ്യമാകുന്നു. തൻ്റെ ഗ്രാമത്തിൽ ഒരു പ്രീ-യൂനിവേഴ്‌സിറ്റി കോളജ് എന്ന ആഗ്രഹമാണ് സഫലമാകുന്നത്. അദ്ദേഹത്തിൻ്റെ മുൻകൈയിൽ ഹരേക്കളയിൽ സ്ഥാപിച്ച ഹൈസ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യാനാണ് വഴിയൊരുങ്ങിയത്. ഇത് സംബന്ധിച്ച് സംസ്ഥാന സർകാർ ഉത്തരവ് പുറപ്പെടുവിച്ചു, അടുത്ത അധ്യയന വർഷം മുതൽ പ്രീ-യൂണിവേഴ്സിറ്റി കോളജ് പ്രവർത്തനം ആരംഭിക്കുമെണ് പ്രതീക്ഷിക്കുന്നു.
രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം ആദരിച്ച പഴം വിൽപനക്കാരനാണ് ഹജബ്ബ. മംഗ്ളുറു സ്വദേശിയായ ഈ 69 കാരൻ ഓറഞ്ച് വിറ്റ് ലഭിച്ച തുച്ഛമായ വരുമാനം കൊണ്ടാണ് തന്റെ ഗ്രാമത്തിൽ പ്രൈമറി സ്കൂൾ നിർമിച്ച് വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചത്. ഹജബ്ബക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. എന്നാൽ അനവധി കുട്ടികൾ അദ്ദേഹത്തിൻ്റെ സ്‌കൂളിൽ പഠിക്കുന്നുണ്ട്.
1977 മുതൽ മംഗ്ളുറു ബസ് ഡിപോയിൽ ഓറഞ്ച് വിൽപനക്കാരനായിരുന്നു ഹജബ്ബ. 1978ൽ ഒരു വിദേശി ഓറഞ്ചിൻ്റെ വില ചോദിച്ചപ്പോഴാണ് തൻ്റെ ഗ്രാമത്തിൽ വിദ്യാഭ്യാസരംഗത്ത് വിപ്ലവം കൊണ്ടുവരണമെന്ന ആഗ്രഹം മനസിൽ ഉയർന്നത്. വിദേശിയുമായി ആശയവിനിമയം നടത്താൻ കഴിയാത്തതിനാൽ തനിക്ക് വിഷമം തോന്നിയതായും അങ്ങനെയാണ് ഗ്രാമത്തിൽ ഒരു സ്കൂൾ നിർമിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം ഒരിക്കൽ വെളിപ്പെടുത്തി.
രണ്ടു പതിറ്റാണ്ടിനുശേഷമാണ് സ്‌കൂൾ നിർമിക്കുകയെന്ന അദ്ദേഹത്തിൻ്റെ സ്വപ്നം പൂവണിഞ്ഞത്. 1999 ജൂൺ ആറിന് ന്യൂ പദപ്പിലെ മദ്രസയിൽ ഒറ്റമുറി സ്കൂൾ തുടങ്ങി. അംഗീകാരം കിട്ടണമെങ്കിൽ സ്വന്തമായി സ്ഥലം വേണമെന്ന് സർകാർ അറിയിച്ചതോടെ 2001ൽ 51,000 രൂപ മുടക്കി 40 സെന്റ് വാങ്ങി. പിന്നീട് പല ഘട്ടങ്ങളിലായി ഒട്ടേറെ സുമനസുകളും സർകാരും സഹായവുമായി മുന്നോട്ട് വന്നു.
ഒരു കാലത്ത് 28 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇപ്പോൾ പത്താം ക്ലാസ് വരെ 175 കുട്ടികൾ പഠിക്കുന്നു. അതാണിപ്പോൾ പിയു കോളജായി ഉയരുന്നത്. കർണാടക ഗവർണറുടെ നിർദേശപ്രകാരം സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് അണ്ടർ സെക്രടറി പത്മിനി എസ് റാവുവിൽ നിന്ന് ഹജബ്ബയ്ക്ക് ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് കത്ത് കഴിഞ്ഞ ദിവസം ലഭിച്ചു.