Police Commissioner | 'സത്യജിത്തിന്റെ ഗണ്‍മാനെ പിന്‍വലിച്ചത് വകുപ്പുതല തീരുമാനം'; ബിജെപി അധ്യക്ഷനെതിരെ ഉയര്‍ന്ന ആരോപണത്തിന് മറുപടിയുമായി പൊലീസ് കമീഷനര്‍
മംഗ്‌ളൂറു: (www.kasargodvartha.com) ഹിന്ദു ജാഗരണ്‍ നേതാവ് സത്യജിത് സൂറത്കലിന് ഏര്‍പെടുത്തിരുന്ന ഗണ്‍മാന്‍ സുരക്ഷാ സംവിധാനം എതുത്തുകളഞ്ഞത് ആഭ്യന്തര വകുപ്പ് സ്ഥിതിഗതികള്‍ പഠിച്ച ശേഷം കൈക്കൊണ്ട തീരുമാനമാണെന്ന് മംഗ്‌ളൂറു സിറ്റി പൊലീസ് കമീഷനര്‍ കുല്‍ദീപ് കുമാര്‍ ആര്‍ ജയിന്‍ പറഞ്ഞു. കഴിഞ്ഞ മാസം ഇതുസംബന്ധിച്ച് അവലോകന യോഗം ചേര്‍ന്നാണ് അന്തിമ തീരുമാനത്തില്‍ എത്തിയത്.
മംഗ്‌ളൂറു കമീഷനറേറ്റ് പരിധിയില്‍ സത്യജിത്തിനെ കൂടാതെ സാമൂഹിക പ്രവര്‍ത്തകന്‍ പ്രൊഫ. നരേന്ദ്ര നായ്ക്, ബിജെപി ന്യൂനപക്ഷ മോര്‍ച നേതാവ് റഹിം ഉച്ചില്‍, ബിജെപി നേതാവ് ജഗദീഷ് ഷേനവ എന്നിവരുടെ സുരക്ഷാ ഏര്‍പാടുകളും പിന്‍വലിച്ചിട്ടുണ്ടെന്ന് കമീഷനര്‍ അറിയിച്ചു. ആര്‍ക്കെങ്കിലും ഗണ്‍മാന്‍ കാവല്‍ ആവശ്യമുണ്ടെങ്കില്‍ അവര്‍ പണം മുടക്കി ഏര്‍പ്പെപെ
താന്‍ കൊല്ലപ്പെട്ടാല്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എംപിക്കാവും അതിന്റെ ഉത്തരവാദിത്തം എന്ന് ദക്ഷിണ കന്നട ജില്ല ഹിന്ദു ജാഗരണ്‍ ഫോറം സെക്രടറി സത്യജിത് സൂറത്ത്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ സാഹചര്യത്തിലാണ് കമീഷനറുടെ പ്രതികരണം. സുരക്ഷ സംവിധാനം എടുത്തുകളഞ്ഞതിന് പിന്നില്‍ കട്ടീല്‍ ആണെന്നാണ് സത്യജിത്തിന്റെ ആരോപണം.
ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2006 മുതലാണ് സത്യജിത്തിന് ഗണ്‍മാന്‍ കാവല്‍ ഉണ്ടായിരുന്നത്.സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ 2016മുതലാണ് നരേന്ദ്ര നായകിന് സുരക്ഷ ഏര്‍പെത്തിയത്. കര്‍ണാടക ബ്യാരി സാഹിത്യ അക്കാദമി ചെയര്‍മാനും ന്യൂനപക്ഷ മോര്‍ച ദക്ഷിണ കന്നട ജില്ല സെക്രടറിയുമായിരിക്കെ 2012ല്‍ മംഗ്‌ളൂറു അത്താവറിലെ അകാഡമി ഓഫീസില്‍ അതിക്രമിച്ച് കയറി രണ്ടംഗ സംഘം നടത്തിയ അക്രമത്തെ തുടര്‍ന്നാണ് റഹിം ഉച്ചിലക്ക് സുരക്ഷ ഏര്‍പെടുത്തിയത്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന വിശ്വഹിന്ദു പരിഷത്ത് ജില്ല പ്രസിഡന്റ് അഡ്വ. ജഗദീഷ് ഷേനവയുടെ ജീവന്‍ അപകടത്തിലാണെന്ന ഇന്റലിജന്‍സ് റിപോര്‍ട് അടിസ്ഥാനമാക്കി അദ്ദേഹത്തിനും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയായിരുന്നു.
Keywords: Mangalore, News, Kerala, Gunman, Security, Commissionerate, Police Commissioner, Gunman security of 4 persons withdrawn in Commissionerate limits: Police Commissioner.