city-gold-ad-for-blogger

കോളജിന് മുന്നിൽ ഒരു സംഘം യുവാക്കൾ വാളുമായെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

മംഗ്ളുറു: (www.kasargodvartha.com 03.02.2022) കോളജിന് മുന്നിൽ ഒരു സംഘം യുവാക്കൾ വാളുമായെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മംഗ്‌ളുറു സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിശ്വനാഥ് (22) ആണ് അറസ്റ്റിലായത്.

  
കോളജിന് മുന്നിൽ ഒരു സംഘം യുവാക്കൾ വാളുമായെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ



ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബല്ലാൽബാഗിലെ ശ്രീദേവി കോളജിന് മുന്നിലാണ് സംഭവം നടന്നത്. മലയാളി വിദ്യാർഥികൾ സഞ്ചരിച്ച വാഹനം വഴിയിൽ വെച്ച് ഒരു സ്‌കൂടെറിൽ ഇടിച്ച്‌ ചെറിയ അപകടമുണ്ടായിരുന്നു. ഈ സംഭവം ഇരുകൂട്ടരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി.

ഇതിന് പിന്നാലെയാണ് ഒരു സംഘം യുവാക്കൾ വാളുമായി കോളജിന് മുന്നിലെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവത്തിൽ കേസെടുത്ത ബാർകെ പൊലീസ് വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.


Keywords:  Mangalore, Karnataka, News, Top-Headlines, Arrest, Police, Weapon, Bike, Student, College, Accident, Viral Video,  Kerala, Youth, Video, Group of youngsters on vehicle flash swords; one arrested.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia