city-gold-ad-for-blogger

Bus Found | കർണാടകയിൽ നിന്ന് കട്ടോണ്ടുപോയ ബസ് തെലങ്കാനയിൽ കുഴിയിൽ വീണ് കുടുങ്ങി

മംഗ്ളുറു: (www.kasargodvartha.com) ബിഡർ ഡിപോക്ക് കീഴിലെ ചിഞ്ചോളി സ്റ്റാൻഡിൽ നിന്ന് ചൊവ്വാഴ്ച മോഷണം പോയ കല്യാണ കർണാടക റോഡ് ട്രാൻസ്പോർട് കോർപറേഷൻ ബസ് ബുധനാഴ്ച തെലങ്കാന സംസ്ഥാനത്ത് പാതയിലെ കുഴിയിൽ ചക്രങ്ങൾ താണ് കുടുങ്ങി. കെഎ 38 എഫ് 971 നമ്പർ ബസാണ് മോഷണം പോയത്.

കള്ളൻ ഓടിച്ചുപോയ ബസ് തെലങ്കാനയിൽ അണ്ടാറ ടൺഡ പാതയിൽ ഭൂകൈലാസ ക്ഷേത്ര പരിസരത്ത് ഗട്ടറിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ്, കെഎസ്ആർടിസി അധികൃതർ തെലങ്കാനയിൽ നിന്ന് ബസ് തിരികെ കൊണ്ടുവന്നു.

Bus Found | കർണാടകയിൽ നിന്ന് കട്ടോണ്ടുപോയ ബസ് തെലങ്കാനയിൽ കുഴിയിൽ വീണ് കുടുങ്ങി

ചൊവ്വാഴ്ച രാവിലെ പുറപ്പെടേണ്ട സർവീസിന്റെ ഡ്യൂടിക്ക് എത്തിയ ഡ്രൈവർ ബസ് പരതിയെങ്കിലും കണ്ടില്ല. തെലങ്കാന ഭാഗത്തേക്ക് ഈ ബസ് ഓടിച്ച് കൊണ്ടുപോവുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പൊലീസും കെഎസ്ആർടിസിയും തിരച്ചിൽ സംഘങ്ങൾ രൂപവത്കരിച്ചിരുന്നു. കള്ളനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Bus Found | കർണാടകയിൽ നിന്ന് കട്ടോണ്ടുപോയ ബസ് തെലങ്കാനയിൽ കുഴിയിൽ വീണ് കുടുങ്ങി

Keywords: Karnataka, News, Mangalore, Bus, Theft, Thief, Temple, Police, KSRTC, Driver, Top-Headlines, Government bus stolen from Karnataka found in Telangana.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia