Gold Seized at MIA | സ്ത്രീകളുടെ അടിവസ്ത്രത്തിൽ സ്വർണം കടത്താൻ ശ്രമം; പുരുഷ യാത്രക്കാരൻ മംഗ്ളുറു വിമാനത്താവളത്തിൽ പിടിയിൽ
Jun 23, 2022, 13:14 IST
മംഗ്ളുറു: (www.kasargodvartha.com) സ്ത്രീകളുടെ അടിവസ്ത്രത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഉത്തര കന്നഡ ജില്ല സ്വദേശിയാണ് പിടിയിലായത്. 18,95,400 രൂപ വിലമതിക്കുന്ന 364.500 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണമാണ് യാത്രക്കാരനിൽ നിന്ന് കണ്ടെടുത്തത്.
ദുബൈയിൽ നിന്ന് എസ്ജി 60 സ്പൈസ്ജെറ്റ് വിമാനത്തിലാണ് ഇയാൾ എത്തിയത്. ലഗേജിനകത്ത് സ്ത്രീകളുടെ അടിവസ്ത്രത്തിൽ തുന്നിക്കെട്ടിയ പോകറ്റിനുള്ളിൽ പേപറിലും പ്ലാസ്റ്റിക് പാകറ്റിലും ഒളിപ്പിച്ച പേസ്റ്റ് രൂപത്തിലുള്ള സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. കസ്റ്റംസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Keywords: Gold Worth Rs18 Lakhs Seized at MIA, Karnataka, Mangalore, News, Top-Headlines, Arrest, Airport, Gold, Seized, Dubai.
!- START disable copy paste --> 