city-gold-ad-for-blogger

Gold seized | 2 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികള്‍ മംഗ്‌ളുറു വിമാനത്താവളത്തില്‍ പിടിയില്‍

മംഗ്‌ളുറു: (www.kasargodvartha.com) 2.01 കോടി രൂപയുടെ സ്വര്‍ണവുമായി മൂന്ന് കാസര്‍കോട് സ്വദേശികള്‍ അടക്കം നാല് പേര്‍ മംഗ്‌ളുറു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്ല ഫര്‍ഹാന്‍, ഹാശിം മുബശിര്‍, മുഹമ്മദലി എന്നിവരാണ് പിടിയിലായത്. 2,01,37,250 രൂപ വിലമതിക്കുന്ന 3.895 കിലോഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് അധികൃതര്‍ പിടിച്ചത്.
     
Gold seized | 2 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികള്‍ മംഗ്‌ളുറു വിമാനത്താവളത്തില്‍ പിടിയില്‍

ദുബൈയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരായിരുന്നു യുവാക്കള്‍. ഫര്‍ഹാനില്‍നിന്ന് 33,60,500 രൂപ വിലമതിക്കുന്ന 650 ഗ്രാം സ്വര്‍ണവും ഹാശിം മുബശിറില്‍നിന്ന് 42,18,720 രൂപ വില വരുന്ന 816 ഗ്രാം സ്വര്‍ണവും മുഹമ്മദലിയില്‍നിന്ന് 44,97,900 രൂപയുടെ 870 ഗ്രാം സ്വര്‍ണവുമാണ് കണ്ടെടുത്തത്.
    
Gold seized | 2 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികള്‍ മംഗ്‌ളുറു വിമാനത്താവളത്തില്‍ പിടിയില്‍

സ്വര്‍ണം നേര്‍ത്ത കമ്പിയാക്കി റോഡിയം പൂശി ട്രോളി ബാഗില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അതേസമയം 39,29,200 രൂപ വില വരുന്ന 760 ഗ്രാം സ്വര്‍ണം ഉപേക്ഷിച്ച ബാഗില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Keywords:  Latest-News, National, Top-Headlines, Karnataka, Gold, Seized, Mangalore, Airport, Gold worth Rs 2.01 Cr seized from passengers at MIA.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia