city-gold-ad-for-blogger

സിഎൻജി വില 'ഗെയ്ൽ' ഒറ്റയടിക്ക് 18 രൂപ കൂട്ടി; സമരത്തിന് ഒരുങ്ങി ഉപയോക്താക്കൾ

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 03.02.2022) പരിസ്ഥിതി സൗഹൃദ ഇന്ധനം എന്ന ഖ്യാതിയോടെ വാഹന ഉടമകൾ ഉപയോഗിക്കുന്ന സി എൻ ജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) വില ഗ്യാസ് അതോറിറ്റി ഓഫ് ഇൻഡ്യ (ഗെയ്ൽ) ഒറ്റയടിക്ക് 18 രൂപ വർധിപ്പിച്ചു. ഡിസംബർ 31 വരെ 57 രൂപയായിരുന്ന കിലോഗ്രാം സിഎൻജിയുടെ വില പുതുവർഷത്തിൽ 75 രൂപയായി ഉയർന്നു.
         
സിഎൻജി വില 'ഗെയ്ൽ' ഒറ്റയടിക്ക് 18 രൂപ കൂട്ടി; സമരത്തിന് ഒരുങ്ങി ഉപയോക്താക്കൾ
                 
മറ്റു ഇന്ധനങ്ങളുടെ ഉപയോഗം സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം 90 ശതമാനം വരെ കുറക്കാൻ കഴിയും എന്നതാണ് സിഎൻജിയുടെ സവിശേഷത.

മംഗ്ളുറു ബൈകമ്പാടിയിൽ സിഎൻജി മദർ സ്റ്റേഷൻ ഒന്നാം ഘട്ടം തുടങ്ങിയതിന്റെ സന്തോഷത്തിനിടയിൽ വന്ന ദുഃഖ വാർത്തയാണ് വിലവർധനയെന്ന് ദക്ഷിണ കന്നഡ ജില്ല സിഎൻജി കൺസ്യൂമേർസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീനാഥ് റാവു പറഞ്ഞു. പനമ്പൂരിലെ ഗെയിൽ ഓഫീസിന് മുന്നിൽ സമരം നടത്താൻ ഞായറാഴ്ച ചേർന്ന യോഗം തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.


Keywords: News, Karnataka, Mangalore, Top-Headlines, Price, Cash, Petrol, Conference, District, CNG, Gail raises CNG price by Rs 18.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia