city-gold-ad-for-blogger

Attacked | കർണാടകയിൽ മുഹറം ഘോഷയാത്രയ്ക്കിടെ 2 യുവാക്കൾക്ക് കുത്തേറ്റു; 3 പേർ അറസ്റ്റിൽ; പ്രദേശത്ത് കനത്ത സുരക്ഷ

മംഗ്ളുറു: (www.kasargodvartha.com) മുഹറം ഘോഷയാത്രയ്ക്കിടെ കർണാടക ഗദഗ് ജില്ലയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. സംഭവത്തിൽ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഗദഗിനടുത്തുള്ള മല്ലസമുദ്രയിലെ തൗഫീഖ് (23), മുശ്ത്വാഖ് (24) എന്നിവർക്കാണ് കുത്തേറ്റത്. യുവാക്കൾക്ക് വയറിനും നെഞ്ചിനും കാലിനും പരിക്കേറ്റു. തൗഫീഖിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. രണ്ടുപേരും ഗദഗിലെ ജിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗദഗിലെ മലസമുദ്ര ഗ്രാമത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്.
            
Attacked | കർണാടകയിൽ മുഹറം ഘോഷയാത്രയ്ക്കിടെ 2 യുവാക്കൾക്ക് കുത്തേറ്റു; 3 പേർ അറസ്റ്റിൽ; പ്രദേശത്ത് കനത്ത സുരക്ഷ

സംഭവത്തെ തുടർന്ന് സോമേഷ് ഗുഡി, യല്ലപ്പ ഗുഡി, സൽമാൻ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഗദഗ് പൊലീസ് സൂപ്രണ്ട് ശിവപ്രകാശ് ദേവരാജു പറഞ്ഞു. സംഭവം വർഗീയപരമല്ലെന്നും പഴയ വൈരാഗ്യം മൂലമാണെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളിലൊരാൾ ഹിന്ദുത്വ സംഘടനയിലെ അംഗമാണെന്ന് ഗദഗ് റൂറൽ പൊലീസ് സ്‌റ്റേഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു.

സംഭവം പുറത്തറിഞ്ഞതോടെ സോമേഷും യെല്ലപ്പയും ഒളിച്ചിരുന്ന വീടിന് നേരെ ഒരു സംഘം ആളുകൾ ആക്രമണം നടത്തിയതായി ടിവി9 കന്നഡ റിപോർട് ചെയ്തു. ജനക്കൂട്ടം വീടിന്റെ വാതിലുകളും ജനലുകളും അടിച്ചുതകർക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. പൊലീസ് സ്ഥലത്തെത്തി സ്ഥിഗതികൾ നിയന്ത്രണ വിധേയമാക്കി. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വിവിധ മേഖലകളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ALSO READ:

Keywords: Gadag: 2 attacked during Muharram celebrations, accused arrested, Karnataka, Mangalore, News, Top-Headlines, National, Attack, Arrested, Accused, Celebration.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Webdesk Vi
Webdesk Vi

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia