Theft | പൈപ് ലൈനില്‍ ദ്വാരമിട്ട് 9.60 ലക്ഷം രൂപയുടെ ഇന്ധനം ചോര്‍ത്തി
Mar 23, 2024, 21:45 IST
മംഗളൂറു: (KasargodVartha) മംഗളൂറു-ഹാസന്‍-ബംഗളൂരു പെട്രോളിയം വാഹക പൈപ് ലൈനില്‍ ദ്വാരമുണ്ടാക്കി 9.60 ലക്ഷം രൂപ വിലവരുന്ന ഇന്ധനം ചോര്‍ത്തിയതായി പരാതി. പുടുവെട്ടു എന്ന സ്ഥലത്ത്, മൂന്നടി താഴ്ചയില്‍ മണ്ണ് മാന്തി പൈപില്‍ ദ്വാരമുണ്ടാക്കി രണ്ടര ഇഞ്ച് പൈപ്പ് കയറ്റിയാണ് ഇന്ധനം ഊറ്റിയതെന്ന് എംഎച്ച്ബി കമ്പനി നെരിയ സ്റ്റേഷന്‍ മാനജര്‍ കെ രാജന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
ഈ മാസം മൂന്ന് ദിവസങ്ങളിലായാണ് മോഷണം നടന്നത്. ധര്‍മ്മസ്ഥല പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
ഈ മാസം മൂന്ന് ദിവസങ്ങളിലായാണ് മോഷണം നടന്നത്. ധര്‍മ്മസ്ഥല പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Keywords: Mangalore, Mangalore-News, News, News-Malayalam, Fuel theft worth Rs 9.60 lakh by making a hole in the pipeline.