city-gold-ad-for-blogger

Travel Pass| കെ എസ് ആര്‍ ടി സിയില്‍ ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്ക് സൗജന്യ യാത്രാ പാസ്

മംഗളൂറു: (www.kasargodvartha.com) കെട്ടിടങ്ങള്‍ ഉള്‍പെടെ വിവിധ നിര്‍മാണ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ ലക്ഷം പേര്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സൗജന്യ യാത്രാ പാസുകള്‍ നല്‍കുന്ന നടപടികള്‍ ആരംഭിച്ചതായി ചെയര്‍മാന്‍ എം ചന്ദ്രപ്പ ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 45 കിലോമീറ്റര്‍ ദൂരമാണ് സൗജന്യ യാത്രാ പരിധി. സംസ്ഥാനത്ത് റെജിസ്റ്റര്‍ ചെയ്ത 37 ലക്ഷം തൊഴിലാളികളില്‍ ശേഷിക്കുന്നവര്‍ക്കും പടിപടിയായി സൗജന്യ യാത്ര പാസ് ലഭ്യമാക്കും.
 
Travel Pass| കെ എസ് ആര്‍ ടി സിയില്‍ ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്ക് സൗജന്യ യാത്രാ പാസ്



പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്ക് അനുവദിക്കുന്ന പാസുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കും. കോവിഡ് കാലം പ്രതിസന്ധിയിലായ തൊഴിലാളികള്‍ ജോലികളില്‍ ഏര്‍പെട്ടു തുടങ്ങിയ വേളയില്‍ ആശ്വാസമായാണ് യാത്ര സൗജന്യമാക്കുന്നത്. കെ എസ് ആര്‍ ടി സിക്ക് തുക തൊഴില്‍ വകുപ്പ് തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നെടുത്ത് നല്‍കും. മാസം തൊഴിലാളിക്ക് 1400 രൂപ നിരക്കിലാണ് തുക ലഭ്യമാക്കുക.

മംഗളൂരു, കുന്താപുരം, ഉടുപി ഡിപോകള്‍ ഉള്‍പെട്ട മംഗളൂറു ഡിവിഷനില്‍ 672 പാസിനുള്ള അപേക്ഷകളാണ് ലഭിച്ചത്. 296 പാസുകള്‍ അച്ചടിച്ചു. 376 എണ്ണം പുരോഗതിയിലാണ്. പുത്തൂര്‍, മടിക്കേരി, സുള്ള്യ, ബി സി റോഡ്, ധര്‍മസ്ഥല ഉള്‍പെട്ട പുത്തൂര്‍ ഡിവിഷനില്‍ 1268 അപേക്ഷകളാണ് ലഭിച്ചത്. 366 പാസുകള്‍ വിതരണ സജ്ജമായി. 902 എണ്ണത്തിന്റെ അച്ചടി പുരോഗതിയിലാണ്.

Keywords:  Karnataka, Mangalore, News, KSRTC, Travel, Worker, COVID-19, Free travel pass for construction workers in KSRTC
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Ahn
Web Desk Ahn

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia