city-gold-ad-for-blogger
Aster MIMS 10/10/2023

കാസർകോട്ട് നിന്നും ഉള്ളാളിലേക്ക് 160 കിലോ പോത്തിറച്ചി കടത്തുമ്പോൾ നാല് പേര്‍ അറസ്റ്റില്‍; കാര്‍ കസ്റ്റഡിയില്‍

മഞ്ചേശ്വരം: (www.kasargodvartha.com 02.03.2022) കാസര്‍കോട് നിന്ന് ഉള്ളാളിലേക്ക് കടത്തുകയായിരുന്ന 160 കിലോ പോത്തിറച്ചി പൊലീസ് പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ ഹുസൈന്‍ (24), മുഹമ്മദ് മുസമ്മില്‍ (25), മുഹമ്മദ് അമീന്‍ (21), ശുഐബ് അക്തര്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
                       
കാസർകോട്ട് നിന്നും ഉള്ളാളിലേക്ക് 160 കിലോ പോത്തിറച്ചി കടത്തുമ്പോൾ നാല് പേര്‍ അറസ്റ്റില്‍; കാര്‍ കസ്റ്റഡിയില്‍

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പോത്തിറച്ചി പിടികൂടിയത്. ഉപ്പള ബന്തിയോട് സ്വദേശിയില്‍ നിന്ന് ഇവര്‍ പോത്തിനെ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇറച്ചിയാക്കിയ ശേഷം വില്‍പനയ്ക്കായി ഉള്ളാളിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഘം സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി പൊലീസ് പരിശോധിച്ചപ്പോഴാണ് ഇറച്ചി കണ്ടെത്തിയത്. ഇറച്ചിയും, കാറും കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കർണാടകയിലെ ബിജെപി സർകാർ നടപ്പിലാക്കിയ കശാപ്പ് നിരോധന നിയമം 2021 ജനുവരി മുതൽ പ്രാബല്യത്തിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ കന്നുകാലികളെയും (പശുക്കൾ, കാളകൾ, എരുമകൾ തുടങ്ങിയവ) വാങ്ങുന്നതും വിൽക്കുന്നതും കൊണ്ടുപോകുന്നതും അറുക്കുന്നതും കച്ചവടം ചെയ്യുന്നതും നിയമവിരുദ്ധമാണ്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ഏഴ് വർഷം വരെ തടവും 50,000 മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

മംഗ്ളുറു സിറ്റി ക്രൈം ഇന്റലിജന്‍സ് വിഭാഗം പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് പ്രസാദിന്റെ നേതൃത്വത്തില്‍ ഡെപ്യൂടി പൊലീസ് കമീഷനര്‍മാരായ ഹരിറാം ശങ്കര്‍, ബി പി ദിനേശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇറച്ചി പിടികൂടിയത്. എസ്‌ഐ രാജേന്ദ്ര, എഎസ്‌ഐ മോഹന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.


Keywords: News, Kerala, Kasaragod, Top-Headlines, Manjeshwaram, Arrest, Ullal, Karnataka, District, Mangalore, Police, Custody, Beef, Four Arrested while Transporting Beef from Kasargod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia