city-gold-ad-for-blogger

കാസർകോട്ട് നിന്ന് അതിർത്തി കടക്കാൻ ആർടി-പിസിആർ നെഗറ്റീവ് സെർടിഫികറ്റ് നിബന്ധന ഒഴിവാക്കണം; ദക്ഷിണ കന്നഡ ഡെപ്യൂടി കമീഷണർക്ക് മുന്നിൽ ആവശ്യവുമായി യാത്രക്കാർ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി തീരുമാനം എടുക്കുമെന്ന് ഡിസി

മംഗളുറു: (www.kasargodvartha.com 02.10.2021) കാസർകോട് നിന്ന് ദക്ഷിണ കന്നഡ ജില്ലയിൽ പ്രവേശിക്കുന്നതിന് ആർടി-പിസിആർ നെഗറ്റീവ് സെർടിഫികറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മ ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂടി കമീഷനർ ഡോ. രാജേന്ദ്ര കെ വിക്ക് നിവേദനം സമർപിച്ചു.

  
കാസർകോട്ട് നിന്ന് അതിർത്തി കടക്കാൻ ആർടി-പിസിആർ നെഗറ്റീവ് സെർടിഫികറ്റ് നിബന്ധന ഒഴിവാക്കണം; ദക്ഷിണ കന്നഡ ഡെപ്യൂടി കമീഷണർക്ക് മുന്നിൽ ആവശ്യവുമായി യാത്രക്കാർ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി തീരുമാനം എടുക്കുമെന്ന് ഡിസി



ദക്ഷിണ കന്നഡ ജില്ലയിലെ കൂട്ടായ്മയായ സഹയാത്രിയുടെ അംഗങ്ങളാണ് നിവേദനം നൽകിയത്. കാസർകോട് ജില്ലയിൽ വിദ്യാർഥികളും ഡോക്ടർമാരും പാരാമെഡികൽ ജീവനക്കാരും ബിസിനസുകാരും മറ്റുള്ളവരും ഉൾപെടെ ആയിരക്കണക്കിന് പേർ ദക്ഷിണ കന്നഡ ജില്ലയിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി.

'കഴിഞ്ഞ ഒന്നര മാസത്തിനിടെ ഞങ്ങൾ നാല് തവണ ടെസ്റ്റിന് വിധേയരായി. സ്കൂളുകളും കോളജുകളും പുനരാരംഭിക്കുന്നതോടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കാസർകോട്ടെ വിദ്യാർഥികളും ആഴ്ചയിൽ ഒരിക്കൽ ടെസ്റ്റിന് വിധേയരാകണം. ഇത് വളരെയധികം അസൗകര്യം ഉണ്ടാക്കുന്നു' - ഭാരവാഹികൾ വിശദീകരിച്ചു.

അതേസമയം കാസർകോട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി തീരുമാനം എടുക്കുമെന്ന് ഡിസി പറഞ്ഞു. കണക്കുകൾ പ്രകാരം കാസർകോട് താലൂകിലെ 12 ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപാലിറ്റിയിലും കൂടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.09 ശതമാനമാണ്. മഞ്ചേശ്വരം താലൂകിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.45 ശതമാനവുമാണ്. കാസർകോട്, മഞ്ചേശ്വരം താലൂകുകളിൽ നിന്നുള്ളവരാണ് ദക്ഷിണ കന്നഡ ജില്ലയെ ഏറെ ആശ്രയിക്കുന്നത്.

സഹയാത്രി അംഗങ്ങളായ ലോകേഷ് ജോടുകല്ല്, കിഷോർ യെനാൻകുഡ്ലു, ശിവകൃഷ്ണ നിടുവാജെ, ഗണേഷ് ഭട്ട് വാരാണസി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.


Keywords:  Mangalore, Karnataka, News, Top-Headlines, Kerala, News, COVID-19, Lockdown, Certificates, Test, Students, Job, School, Manjeshwaram, Forum requests for removal of RT-PCR negative certificate requirement for crossing border from Kasargod.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia