city-gold-ad-for-blogger

Attacked | കര്‍ണാടകയില്‍ സംവരണ പ്രക്ഷോഭം: മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പയുടെ വീടിന് കല്ലേറ്; ഷിക്കാരിപുരയില്‍ നിരോധനാജ്ഞ

മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക സര്‍കാരിന്റെ പുതിയ സംവരണ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിന് തുടക്കം. ബഞ്ചാറ, കൊറജ, കൊറമ, ഭൂമി സമുദായങ്ങള്‍ മുന്‍മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയുടെ വീടിന് നേരെ കല്ലെറിഞ്ഞു. സംഘര്‍ഷം പടരുന്ന സാഹചര്യത്തില്‍ ഷിക്കാരിപുരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
       
Attacked | കര്‍ണാടകയില്‍ സംവരണ പ്രക്ഷോഭം: മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പയുടെ വീടിന് കല്ലേറ്; ഷിക്കാരിപുരയില്‍ നിരോധനാജ്ഞ

പട്ടിക ജാതി വിഭാഗങ്ങളിലെ ഉപജാതികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിരെ ഷിവമോഗ്ഗ ഷിക്കാരിപ്പുര താലൂക് ഓഫീസ് (മിനി സൗധ) പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തിയ സമുദായ പ്രവര്‍ത്തകരാണ് യദ്യൂരപ്പയുടെ വീടിന് നേരെ തിരിഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ക്ക് എതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ബിജെപി നേതാക്കളുടെ പടങ്ങള്‍ കത്തിച്ചു. അക്രമത്തില്‍ പൊലീസുകാര്‍ക്ക് പരുക്കേറ്റു.
         
Attacked | കര്‍ണാടകയില്‍ സംവരണ പ്രക്ഷോഭം: മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പയുടെ വീടിന് കല്ലേറ്; ഷിക്കാരിപുരയില്‍ നിരോധനാജ്ഞ

Keywords: News, National, Karnataka, Mangalore, Top-Headlines, Minister, Attack, Protest, Politics, Political-News, Former Karnataka CM BS Yediyurappa's House Attacked.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Hub
Web Desk Hub

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia