city-gold-ad-for-blogger

Hospitalized | ആസിഡ് ഉപയോഗിച്ച് സ്‌കൂള്‍ ശുചിമുറി വൃത്തിയാക്കിച്ചു; വിദ്യാര്‍ഥിനി ആശുപത്രിയില്‍

മംഗളൂരു: (KasargodVartha) ആസിഡും ബ്ലീചിംഗ് പൗഡറും ഉപയോഗിച്ച് സ്‌കൂള്‍ ശുചിമുറി വൃത്തിയാക്കിയതിനെത്തുടര്‍ന്ന് അവശനിലയിലായ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമനഗര മഗഡി തുബിനഗരെ ഗ്രാമീണ പ്രാഥമിക വിദ്യാലയം നാലാം ക്ലാസ് വിദ്യാര്‍ഥിനി ഹേമലത (ഒമ്പത്) ആണ്ശനിയാഴ്ച അധ്യാപകരുടെ നിര്‍ബന്ധത്തിന് വഴങ്ങി ശുചീകരണം നടത്തിയത്.
     
Hospitalized | ആസിഡ് ഉപയോഗിച്ച് സ്‌കൂള്‍ ശുചിമുറി വൃത്തിയാക്കിച്ചു; വിദ്യാര്‍ഥിനി ആശുപത്രിയില്‍

പ്രധാന അധ്യാപകന്‍ സിദ്ധാലിംഗയ്യ, അധ്യാപകന്‍ ബസവരാജു എന്നിവര്‍ കുട്ടിയുടെ കൈയില്‍ ആസിഡും പൊടിയും നല്‍കി നന്നായി വൃത്തിയാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വീട്ടില്‍ എത്തിയ കുട്ടിയെ അവശയായി കണ്ട രക്ഷിതാക്കള്‍ കാരണം തിരക്കിയപ്പോള്‍ ആദ്യം ഒന്നും പറഞ്ഞില്ല. ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് സംഭവം വെളിപ്പെടുത്തിയത്.

രക്ഷിതാക്കള്‍ കുട്ടിയെ ഉടനെ മഗഡി ടൗണിലെ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീര്‍ഘനേരം ആസിഡ് കൈകാര്യം ചെയ്തത് കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രധാന അധ്യാപകനേയും അധ്യാപകനേയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് രക്ഷിതാക്കള്‍ വിദ്യാഭ്യാസ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

Keywords: News, Malayalam News, Mangaluru News, Crime News, Hospitalized, Forced to clean school toilet with acid, student lands in hospital in Ramanagara. < !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Hub
Web Desk Hub

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia