city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Verdict | ടികറ്റില്ലാതെ ട്രെയിനിൽ യാത്ര; 5 മലയാളി യുവാക്കൾക്ക് ഒരു മാസം തടവും പിഴയും


മംഗ്ളുറു: (www.kasargodvartha.com) ടികറ്റില്ലാതെ യാത്ര ചെയ്തതിന് അഞ്ച് മലയാളി യുവാക്കളെ ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. ജുനൈദ് (24), സുജിത് (23), വിഷ്ണു (25), യൂനുസ് (24), മിസ്അബ് (24) എന്നിവർക്കാണ് ഉഡുപി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷ വിധിച്ചത്. യുവാക്കൾ മത്സ്യഗന്ധ എക്‌സ്പ്രസ് ട്രെയിനിൽ മംഗ്ളൂറിൽ നിന്ന് ഗോവയിലേക്ക് ടികറ്റില്ലാതെ ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്യുകയായിരുന്നെന്ന് വൃത്തങ്ങൾ അറിയിച്ചു.                      
 
Court Verdict | ടികറ്റില്ലാതെ ട്രെയിനിൽ യാത്ര; 5 മലയാളി യുവാക്കൾക്ക് ഒരു മാസം തടവും പിഴയും
         
ബുധനാഴ്ച ഉച്ചയ്ക്ക് 2.15-ന് അഞ്ച് പേർ ടികറ്റില്ലാതെ യാത്ര ചെയ്യുന്നതായും ട്രെയിനിൽ ശല്യം സൃഷ്ടിക്കുന്നതായും ഡ്യൂടിയിലുള്ള ടിടിഇ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഉഡുപിയിലെ ആർപിഎഫ് ഓഫീസിലേക്ക് കൊണ്ടുപോയ അഞ്ചുപേരെ ആർപിഎഫ് ജീവനക്കാർ ടികറ്റില്ലാത്തതിന് തടഞ്ഞുവച്ചു. ആർ‌പി‌എഫ് ഓഫീസിൽ, യുവാക്കൾ ബഹളം വെക്കുകയും ഡ്യൂടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചതായും പരാതിയുണ്ട്.
             
Court Verdict | ടികറ്റില്ലാതെ ട്രെയിനിൽ യാത്ര; 5 മലയാളി യുവാക്കൾക്ക് ഒരു മാസം തടവും പിഴയും

ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്യുകയും അഞ്ച് പേരെയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ടികറ്റില്ലാതെ യാത്ര ചെയ്തതിന് ഒരു മാസം തടവും 1000 രൂപ വീതം പിഴയും ശല്യം സൃഷ്ടിച്ചതിന് 100 രൂപ വീതവും കോടതി ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി തടവ് ശിക്ഷ നീട്ടാനും കോടതി ഉത്തരവിട്ടു.

Keywords: Five ticketless train passengers sentenced to one-month jail term, Kerala, Mangalore, news,Top-Headlines,Train,court,Verdict,Fine.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia