മംഗ്ളൂറിലെ മീൻ സംസ്കരണ ഫാക്ടറിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി; 3 പേർ ചികിത്സയിൽ; 4 പേരെ കസ്റ്റഡിയിലെടുത്തു
Apr 18, 2022, 12:43 IST
മംഗ്ളുറു: (www.kasargodvartha.com) ഞായറാഴ്ച വൈകീട്ട് ബജ്‌പെയിലെ മീൻ സംസ്കരണ ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രാത്രി തന്നെ മൂന്ന് തൊഴിലാളികൾ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായി ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് രണ്ട് പേർ തിങ്കളാഴ്ച പുലർചെ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ സമീറുല്ല ഇസ് ലാം (34), ഉമർ ഫാറൂഖ് (29), നിസാമുദ്ദീൻ സാസ് (32), ശറഫത് അലി, മിഅറാജുൽ ഇസ്ലാം എന്നിവരാണ് മരിച്ചത്. മൂന്ന് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
ശ്രീ ഉൽക എൽഎൽപി എന്ന കംപനിയിലാണ് അപകടമുണ്ടായത്. മുംബൈ സ്വദേശി ഗോരഖിന്റെ മകൻ രാജുവിന്റെ ഉടമസ്ഥതയിലുള്ളതാണിത്. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് വിവരം. ടാങ്ക് വൃത്തിയാക്കുന്നതിനിടെ സമീറുല്ല കുഴഞ്ഞുവീണതായാണ് വിവരം. തുടർന്ന് സമീപത്തുണ്ടായിരുന്നവരും ഡ്യൂടിയിലുണ്ടായിരുന്നവരും സമീറുല്ലയെ രക്ഷിക്കാൻ ഓടിയെത്തിയവരും വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തൊഴിലാളികൾ മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർടത്തിന് ശേഷം അടുത്ത ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം സംഭവത്തിൽ നാല് പേരെ ബജ്‌പെ പൊലീസ് കസ്റ്റഡിയിലെടുത്തു. കംപനിയുടെ പ്രൊഡക്ഷൻ മാനജർ, ഏരിയ മാനജർ, സൂപർവൈസർ എന്നിവരും തൊഴിലാളികളുടെ കാര്യങ്ങൾ നോക്കുന്ന മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളത്. അശ്രദ്ധയ്ക്കും സുരക്ഷാ ഉപകരണങ്ങളൊന്നും നൽകാത്തതിനും ഈ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 337, 338, 304, 34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.