city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fire | മാലിന്യപ്പുകയില്‍ ശ്വാസം മുട്ടി മംഗ്ളുറു; ദുരിതത്തിലായി ജനങ്ങള്‍

മംഗ്ളുറു: (www.kasargodvartha.com) പച്ചനാഡിയില്‍ മംഗ്ളുറു മുനിസിപല്‍ കോര്‍പറേഷന്റെ ഖരമാലിന്യ നിക്ഷേപ കേന്ദ്രത്തിലെ തീ മൂന്നാം ദിവസം നിയന്ത്രണ വിധേയമായെങ്കിലും പുകയും രൂക്ഷ ഗന്ധവും അകന്നില്ല. തിങ്കളാഴ്ചയുണ്ടായ തീപ്പിടിത്തം വളരെ വേഗം വ്യാപിക്കുകയായിരുന്നു. നാല് ജെസിബി യന്ത്രങ്ങള്‍, 10 ടിപര്‍ ലോറികള്‍, 10 ടാങ്കറുകള്‍ എന്നിവ ഉപയോഗിച്ച് മണ്ണിട്ട് മൂടിയും വെള്ളം പമ്പ് ചെയ്തുമാണ് തീ അണച്ചതെന്ന് കോര്‍പറേഷന്‍ കമീഷണര്‍ ചന്നബാസപ്പ പറഞ്ഞു. അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റുകളുടെ സേവനവും ലഭിച്ചു.
          
Fire | മാലിന്യപ്പുകയില്‍ ശ്വാസം മുട്ടി മംഗ്ളുറു; ദുരിതത്തിലായി ജനങ്ങള്‍

നഗരത്തില്‍ ബൊണ്ടേല്‍, പച്ചനാഡി, വാമഞ്ചൂര്‍ മേഖലയിലെ ജനങ്ങള്‍ പുകയില്‍ ശ്വാസം മുട്ടുകയാണ്. പരീക്ഷാ കാലം ഈ അവസ്ഥ വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ബിജെപി ഭരിക്കുന്ന കോര്‍പറേഷന്റെ അനാസ്ഥ കാരണം ജനങ്ങള്‍ ശുദ്ധവായു കിട്ടാതെ വിഷമിക്കുമ്പോള്‍ ബിജെപി നേതാവായ മണ്ഡലം എംഎല്‍എ പ്രദേശം സന്ദര്‍ശിക്കുകപോലും ചെയ്യുന്നില്ലെന്ന് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ മുഹ് യുദ്ദീന്‍ ബാവ ആരോപിച്ചു. ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഈ മാംസം 17ന് കോണ്‍ഗ്രസ് കോര്‍പറേഷന്‍ ഓഫീസ് മാര്‍ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ഖരമാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ തീപ്പിടിത്തം ഇടക്കിടെ സംഭവിച്ചിട്ടും കോര്‍പറേഷനോ ജില്ലാ ഭരണകൂടമോ പരിഹാരം കാണുന്നില്ലെന്ന് പച്ചനാഡി പരിസരവാസികള്‍ ആരോപിച്ചു. തിങ്കളാഴ്ച വന്‍തോതില്‍ തീപ്പിടുത്തം ഉണ്ടായതാണ് നഗരമാകെ പുക വ്യാപിക്കാന്‍ കാരണം. ചെറിയ തീയും പുകയും പരിസരവാസികള്‍ സ്ഥിരമായി അനുഭവിക്കുന്ന ദുരിതമാണ്. സംസ്‌കരണത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കാതെ ഖരമാലിന്യം തള്ളാന്‍ 10 ഏകര്‍ കൂടി ഏറ്റെടുക്കാനുള്ള കോര്‍പറേഷന്‍ നീക്കം ജനദ്രോഹമാണെന്ന് അവര്‍ പറഞ്ഞു.
          
Fire | മാലിന്യപ്പുകയില്‍ ശ്വാസം മുട്ടി മംഗ്ളുറു; ദുരിതത്തിലായി ജനങ്ങള്‍

Keywords:  Latest-News, National, Karnataka, Top-Headlines, Mangalore, Fire, Fire, Plastic, Environment, Pachanady Dumpyard, Fire Breaks Out At Pachanady Dumpyard Again.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia