city-gold-ad-for-blogger

കരാറുകാരന്റെ മരണം: മന്ത്രി ഈശ്വരപ്പക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു

/ സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 13.04.2022)
തീവ്ര ഹിന്ദുത്വ സംഘടന ഹിന്ദു വാഹിനി ദേശീയ ജനറൽ സെക്രടറിയും കരാറുകാരനുമായ സന്തോഷ് കെ പടിൽ (40) ഉഡുപിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കർണാടക ഗ്രാമവികസന-പഞ്ചായത്തീരാജ് മന്ത്രി കെ എസ് ഈശ്വരപ്പക്കെതിരെ ഉഡുപി സിറ്റി പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണ കുറ്റം (സെക്ഷൻ 306) ചുമത്തിയാണ് കേസ്. 10വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
   
കരാറുകാരന്റെ മരണം: മന്ത്രി ഈശ്വരപ്പക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു

ബെളഗാവി ഹിൻഡാല പഞ്ചായതിൽ താനുൾപെടെ ആറ് കരാറുകാർ ചേർന്ന് ചെയ്ത നാലുകോടി രൂപയുടെ പ്രവൃത്തിയുടെ ബിൽ പാസാക്കാൻ മന്ത്രി ഈശ്വരപ്പ 40 ശതമാനം കമീഷൻ ആവശ്യപ്പെട്ടതായി സന്തോഷ് ആരോപിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ അറിയിക്കുകയും ചെയ്തു.

ഈശ്വരപ്പ കാരണം താൻ ജീവനൊടുക്കുകയാണെന്ന് തിങ്കളാഴ്ച വാട്സ്ആപ് വീഡിയോ സന്ദേശം നൽകി വീടുവിട്ട സന്തോഷിനെ ചൊവ്വാഴ്ച ഉഡുപി സാംബവി ലോഡ്ജിലെ മുറി നമ്പർ 207ൽ വിഷം അകത്തു ചെന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനരികിൽ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിൽ മരണത്തിന് ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്ന് പറയുന്നുണ്ട്. ഈ കുറിപ്പ്, വീഡിയോ സന്ദേശം, മാധ്യമങ്ങളോട് സന്തോഷ് പറഞ്ഞ കാര്യങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പൊലീസ് കേസെടുത്തത്.

ബിൽ മാറി കിട്ടാത്തതിനാൽ സന്തോഷ് കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് ഭാര്യ ജയശ്രീ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വായ്പകളെടുത്താണ് പ്രവൃത്തികൾ നടത്തിയത്. 40 ശതമാനം മന്ത്രിക്ക് കൊടുത്താൽ സഹകരാറുകാർക്ക് കൊടുക്കാനും വായ്പകൾ തിരിച്ചടക്കാനും എങ്ങിനെ സാധിക്കും എന്ന ആധിയിലായിരുന്നു ഭർത്താവ് എന്ന് അവർ പറഞ്ഞു. തന്റെ ആഭരണങ്ങൾ പണയത്തിലാണെന്നും ജയശ്രീ വെളിപ്പെടുത്തി.

Keywords:  Mangalore, Karnataka, News, Police, Case, Death, Suicide, Minister, Udupi, Panchayath, FIR against Karnataka minister Eshwarappa in contractor’s death case.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia