city-gold-ad-for-blogger

Police Booked | 'സിദ്ധരാമയ്യ 24 ഹിന്ദുക്കളെ കൊന്നു' എന്ന് പരാമർശം നടത്തിയതായി പരാതി; ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ചയ്‌ക്കെതിരെ കേസെടുത്തു

മംഗ്ളുറു: (www.kasargodvartha.com) മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ മുൻ ഭരണകാലത്ത് 24 ഹിന്ദുക്കളെ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ബെൽത്തങ്ങാടി ബിജെപി എംഎൽഎ ഹരീഷ് പൂഞ്ചയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിൽ നിന്ന് രണ്ടാം തവണയും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട പൂഞ്ച, മെയ് 22-ന് ബെൽത്തങ്ങാടിയിൽ നടന്ന വിജയാഘോഷത്തിനിടെയാണ് വിവാദ പ്രസ്താവന നടത്തിയതെന്ന് ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു.

Police Booked | 'സിദ്ധരാമയ്യ 24 ഹിന്ദുക്കളെ കൊന്നു' എന്ന് പരാമർശം നടത്തിയതായി പരാതി; ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ചയ്‌ക്കെതിരെ കേസെടുത്തു

വീഡിയോയിൽ എംഎൽഎ മുൻ ഹിന്ദുത്വ നേതാക്കളെ വിമർശിക്കുകയും അവർ കോൺഗ്രസിന് അനുകൂലമായി പ്രചാരണം നടത്തുകയും ചെയ്തു എന്നും പറയുന്നത് കേൾക്കാം. '24 ഹിന്ദു പ്രവർത്തകരെ കൊലപ്പെടുത്തിയ സിദ്ധരാമയ്യക്ക് വേണ്ടിയാണ് നിങ്ങൾ വോട് തേടിയത്’ എന്നാണ് പൂഞ്ച തന്റെ പ്രസംഗത്തിൽ പറഞ്ഞതെന്നാണ് ആരോപണം.

മഹിളാ കോൺഗ്രസ് പ്രവർത്തക നമിത കെ പൂജാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെൽത്തങ്ങാടി പൊലീസ് സ്‌റ്റേഷനിൽ എംഎൽഎ ഹരീഷ് പൂഞ്ചയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് ഡോ. വിക്രം സ്ഥിരീകരിച്ചു. നേരത്തെ, കെപിസിസി കോ-ഓർഡിനേറ്റർ പ്രതിഭ കുലൈ വെസ്റ്റേൺ റേൻജ് ഐജിപി ഡോ. ചന്ദ്രഗുപ്തയെ കണ്ട് പൂഞ്ചയ്‌ക്കെതിരെ നടപടിയെടുക്കാൻ നിവേദനം നൽകിയിരുന്നു.

ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ (IPC) 153, 153 എ, 505(1)(ബി)(സി)(2) എന്നീ വകുപ്പുകൾ പ്രകാരമാണ് പൂഞ്ചയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ തെറ്റായ പരാമർശം നടത്തിയ കോൺഗ്രസ് മാനനഷ്ടക്കേസ് നൽകുമെന്ന് എംഎൽസിയും ഡിസിസി പ്രസിഡന്റുമായ ഹരീഷ് കുമാർ പറഞ്ഞു.

Keywords: News, National, Mangalore, Politics, FIR, BJP, MLA, Social Media, Viral, Case, Congress, Complaint, Police, FIR against BJP Belthangady MLA Harish Poonja.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia