city-gold-ad-for-blogger

Car Found | 'ഫാസിലിന്റെ കൊലയാളികൾ ഉപയോഗിച്ച കാർ കണ്ടെത്തി; വാഹനത്തിൽ സിമും പണവും'; കുടുംബത്തിന്റെ ആവശ്യപ്രകാരം എസിപി മഹേഷ് കുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചു

മംഗ്‌ളുറു: (www.kasargodvartha.com) സൂറത്കലിലെ മംഗൽപേട്ട സ്വദേശി മുഹമ്മദ് ഫാസിലിന്റെ (23) കൊലപാതകം നടത്തുന്നതിന് ഉപയോഗിച്ച വെള്ള നിറത്തിലുള്ള ഹ്യുൻഡായ് ഇയോൺ കാർ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. പടുബിദ്രിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കാർ ഉപേക്ഷിച്ച നിലയിൽ കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് സ്ഥലം സന്ദർശിച്ച് ഫാസിലിന്റെ കൊലപാതകത്തിന് ഉപയോഗിച്ച കാർ ആണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
  
Car Found | 'ഫാസിലിന്റെ കൊലയാളികൾ ഉപയോഗിച്ച കാർ കണ്ടെത്തി; വാഹനത്തിൽ സിമും പണവും'; കുടുംബത്തിന്റെ ആവശ്യപ്രകാരം എസിപി മഹേഷ് കുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചു

'കാറിന്റെ പിൻസീറ്റിൽ രക്തക്കറയും മൈക്രോ സിമും വെള്ളക്കുപ്പിയും പണവും ഉണ്ടായിരുന്നു. കാറിൽ ഉണ്ടായിരുന്ന അക്രമികൾ കൊലപാതകത്തിന് ശേഷം പടുബിദ്രി വരെ വരികയും കാർ അവിടെ ഉപേക്ഷിച്ച് പോവുകയുമായിരുന്നു. ആർസി വിശദാംശങ്ങൾ അനുസരിച്ച്, 2019 ജനുവരിയിൽ മംഗ്‌ളുറു ആർടിഒയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത ഗ്ലാൻസി ഡിംപിൾ ഡിസൂസയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ, എന്നാൽ പ്രാഥമിക റിപോർടുകൾ പ്രകാരം ഉടമ അജിത് ക്രാസ്റ്റയാണ്. തെളിവുകൾ സംരക്ഷിക്കാൻ കാർ മൂടിയിട്ടുണ്ട്', പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അജിത് ക്രാസ്റ്റയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
  
Car Found | 'ഫാസിലിന്റെ കൊലയാളികൾ ഉപയോഗിച്ച കാർ കണ്ടെത്തി; വാഹനത്തിൽ സിമും പണവും'; കുടുംബത്തിന്റെ ആവശ്യപ്രകാരം എസിപി മഹേഷ് കുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചു

അതേസമയം മുതിർന്ന ഉദ്യോഗസ്ഥനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിക്കണമെന്ന ഫാസിലിന്റെ പിതാവും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടതിനെത്തുടർന്ന് സൗത് ഡിവിഷൻ എസിപി മഹേഷ് കുമാറിന് ചുമതല നൽകി സിറ്റി പൊലീസ് കമീഷണർ എൻ ശശികുമാർ ഉത്തരവിട്ടു. നേരത്തെ സൂറത്ത്കൽ സ്റ്റേഷൻ സർകിൾ ഇൻസ്പെക്ടർ ചന്ദ്രപ്പയ്ക്കായിരുന്നു കേസിന്റെ ചുമതല. സംഭവത്തിൽ ഐപിസി 143, 147, 148, 504, 326, 307, 302, 506, 149 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Keywords:  Mangalore, Karnataka, News, Top-Headlines, Car, Vehicle, Investigation, Murder, Police, Arrest, Fazil Murder: Eon Car Used for Crime Found. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia