city-gold-ad-for-blogger

Demands | 'മുൻ സർകാർ ഞങ്ങളെ അവഗണിച്ചു'; അർഹമായ നഷ്ടപരിഹാരവും ജോലിയും ആവശ്യപ്പെട്ട്, ദക്ഷിണ കന്നഡയിൽ കൊല്ലപ്പെട്ട 3 യുവാക്കളുടെ കുടുംബാംഗങ്ങൾ

മംഗ് ളുറു: (www.kasargodvartha.com) ഭരണമാറ്റത്തെത്തുടർന്ന് പിരിച്ചുവിട്ട ബിജെപി യുവ നേതാവ് പ്രവീൺ നെട്ടറുവിന്റെ ഭാര്യ നൂതന കുമാരിയെ മുഖ്യമന്ത്രി സിദ്ധരാമയ്യ ജോലിയിൽ തിരിച്ചെടുത്തതിന് പിന്നാലെ ദക്ഷിണ കന്നഡയിൽ കൊല്ലപ്പെട്ട മുസ്ലീം യുവാക്കളുടെ മൂന്ന് കുടുംബാംഗങ്ങൾ അർഹമായ നഷ്ടപരിഹാരവും ജോലിയും നൽകണമെന്ന് സർകാരിനോട് ആവശ്യപ്പെട്ടു.

Demands | 'മുൻ സർകാർ ഞങ്ങളെ അവഗണിച്ചു'; അർഹമായ നഷ്ടപരിഹാരവും ജോലിയും ആവശ്യപ്പെട്ട്, ദക്ഷിണ കന്നഡയിൽ കൊല്ലപ്പെട്ട 3 യുവാക്കളുടെ കുടുംബാംഗങ്ങൾ

മുസ്ലീം യുവാക്കളെ വർഗീയ വിദ്വേഷം മൂലമാണ് കൊലപ്പെടുത്തിയതെങ്കിലും മുൻ ബിജെപി സർകാർ അർഹമായ നഷ്ടപരിഹാരം നൽകാതെ വിവേചനം കാട്ടിയെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. പ്രവീൺ നെട്ടറുവിന്റെ ഭാര്യക്ക് സർകാർ തൊഴിലവസരം നൽകിയതുപോലെ തങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾക്കും സർകാർ ജോലി നൽകണമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

ബെല്ലാരെയിലെ ബന്ധുവീട്ടിൽ താമസിച്ച് ജോലി ചെയ്ത് ജീവിക്കുകയായിരുന്ന കാസർകോട് സ്വദേശി മസ്ഊദ് (19), സൂറത്കൽ മംഗളപേട്ടയിലെ മുഹമ്മദ് ഫാസിൽ (24), കാട്ടിപ്പള്ളയിലെ അബ്ദുൽ ജലീൽ എന്നിവർ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടിരുന്നു. 2022 ജൂലൈ 26നാണ് പ്രവീണിനെ തന്റെ പുത്തൂർ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാൻ നേരം ബൈകുകളിൽ എത്തിയ സംഘം അക്രമിച്ച് കൊലപ്പെടുത്തിയത്. നെട്ടറു കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ്, 2022 ജൂലൈ 19 നാണ് കലെഞ്ചയിൽ വെച്ച് മസ്ഊദ് ആക്രമിക്കപ്പെട്ടത്, ജൂലൈ 21 ന് മരണത്തിന് കീഴടങ്ങി.

ജൂലൈ 28 ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രവീൺ നെട്ടറുവിന്റെ വസതി സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി 25 ലക്ഷം രൂപ സർകാർ സഹായവും കൈമാറി. അതേ ദിവസം തന്നെ സൂറത്കലിൽ വെച്ച് മുഹമ്മദ് ഫാസിൽ ക്രൂരമായി കൊല്ലപ്പെട്ടു. 2022 ഡിസംബർ 24നാണ് സൂറത്കൽ കാട്ടിപ്പള്ളയിലെ കൃഷ്ണപുരയിൽ അബ്ദുൽ ജലീൽ വെട്ടേറ്റ് മരിച്ചത്. ദക്ഷിണ കന്നഡ ജില്ലയിൽ പ്രവീൺ കൊല്ലപ്പെട്ട സമാന കാലത്ത് വധിക്കപ്പെട്ട മറ്റു മൂന്ന് പേരുടെ കുടുംബത്തോട് മുഖ്യമന്ത്രിയും സർകാറും നീതിപുലർത്തിയില്ലന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു.

'വളർന്ന് വലുതായ മകൻ നഷ്ടപ്പെട്ട് എന്നെപ്പോലെ ഒരു മാതാവും കഷ്ടപ്പെടരുത്, മുൻ സർകാരിന്റെ രാഷ്ട്രീയ പ്രതിനിധികൾ ആരും ഞങ്ങളെ ആശ്വസിപ്പിക്കാൻ വീട്ടിൽ വന്നില്ല, അവർ ഞങ്ങൾക്ക് നഷ്ടപരിഹാരം നൽകിയില്ല, പ്രവീൺ നെട്ടറുവിന്റെ ഭാര്യക്ക് ജോലി നൽകി, ഞങ്ങളുടെ കുടുംബം ബുദ്ധിമുട്ടിലായിട്ടും ഞങ്ങൾ അവഗണിക്കപ്പെട്ടു. ഇപ്പോഴത്തെ സർകാർ ഞങ്ങൾക്ക് നീതി ലഭ്യമാക്കണം. ഞങ്ങളുടെ കുടുംബത്തിലെ ആർക്കെങ്കിലും സർകാർ ജോലിയും അർഹമായ നഷ്ടപരിഹാരവും നൽകണം', ഒഫാസിലിന്റെ മാതാവ് സാറ മാധ്യമങ്ങളോട് പ്രതികരിച്ചു.

Demands | 'മുൻ സർകാർ ഞങ്ങളെ അവഗണിച്ചു'; അർഹമായ നഷ്ടപരിഹാരവും ജോലിയും ആവശ്യപ്പെട്ട്, ദക്ഷിണ കന്നഡയിൽ കൊല്ലപ്പെട്ട 3 യുവാക്കളുടെ കുടുംബാംഗങ്ങൾ

പ്രവീൺ നെട്ടറുവിന്റെ മരണത്തിന് പ്രതികാരം ചെയ്യാനാണ് ഫാസിലിനെ കൊലപ്പെടുത്തിയതെന്നും മകന്റെ മരണത്തിന് നീതി ലഭിക്കാൻ കാത്തിരിക്കുകയാണെന്നും ഫാസിലിന്റെ പിതാവ് ഉമർ ഫാറൂഖ് പറഞ്ഞു. 'ഞാൻ ഒരു ലോറി ഡ്രൈവറാണ്, വളരെ കഠിനാധ്വാനം ചെയ്തതാണ് മക്കൾക്ക് വിദ്യാഭ്യാസം നൽകിയത്. മകൻ കൊല്ലപ്പെടുന്നതിന്റെ പിറ്റേ ദിവസം വിദേശത്തേക്ക് ജോലിക്കായി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടെയാണ് അക്രമിക്കപ്പെട്ടത്. പ്രവീൺ നെട്ടറുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ഭാര്യക്ക് തൊഴിലും നൽകിയ സർകാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു, എന്നാൽ എല്ലാവർക്കും തുല്യ നീതി ലഭിക്കണം', അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട മറ്റ് രണ്ട് പേരുടെ കുടുംബാഗങ്ങളും സമാന ആവശ്യമാണ് ഉന്നയിക്കുന്നത്.

Keywords: News, National, Mangalore, Muslim Youths, Job, BJP, Media, Family members of slain Muslim youths demand compensation, jobs.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia