city-gold-ad-for-blogger

Jagadish Shettar | കര്‍ണാടക തിരഞ്ഞെടുപ്പ്: ജഗദീഷ് ഷെട്ടെര്‍ പെട്ടത് മുന്‍മുഖ്യമന്ത്രി പട്ടികയില്‍; സീറ്റ് ലഭിക്കുമെന്ന് സൂചന

മംഗ്‌ളുറു: (www.kasargodvartha.com) ഹുബ്ബള്ളി മണ്ഡലം എംഎല്‍എ ജഗദീഷ് ഷെട്ടെര്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്താവാന്‍ കാരണം 'മുന്‍മുഖ്യമന്ത്രി പട്ടിക' എന്ന് പാര്‍ടി വൃത്തങ്ങള്‍. അദ്ദേഹത്തിന് ടികറ്റ് ലഭിക്കും എന്നും സൂചിപ്പിച്ചു.
                 
Jagadish Shettar | കര്‍ണാടക തിരഞ്ഞെടുപ്പ്: ജഗദീഷ് ഷെട്ടെര്‍ പെട്ടത് മുന്‍മുഖ്യമന്ത്രി പട്ടികയില്‍; സീറ്റ് ലഭിക്കുമെന്ന് സൂചന

മുന്‍മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ പ്രായം കണക്കിലെടുത്ത് സ്വമേധയാ മത്സരരംഗത്ത് നിന്ന് പിന്മാറിയപ്പോള്‍ അതേ സമീപനം ഷെട്ടെറിലും പ്രതീക്ഷിച്ചു. എന്നാല്‍ ചൊവ്വാഴ്ച സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നശേഷം ഷെട്ടെര്‍ വാര്‍ത്താസമ്മേളനം നടത്തി തന്റെ പ്രയാസം നേതൃത്വത്തെ അറിയിച്ചു.

തനിക്ക് അവസരം നല്‍കാത്തത് മണ്ഡലത്തില്‍ റിബല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയാക്കാം എന്ന് അദ്ദേഹം പറഞ്ഞത് റിബലായി മത്സരിക്കും എന്ന രീതിയില്‍ വാര്‍ത്തയുമായി. ഷെട്ടെര്‍ക്ക് ടികറ്റ് കിട്ടുമെന്നാണ് 99 ശതമാനവും കരുതുന്നതെന്ന് പാര്‍ലമെന്ററി ബോര്‍ഡ് അംഗം ബിഎസ് യദ്യൂരപ്പ പറഞ്ഞു.
           
Jagadish Shettar | കര്‍ണാടക തിരഞ്ഞെടുപ്പ്: ജഗദീഷ് ഷെട്ടെര്‍ പെട്ടത് മുന്‍മുഖ്യമന്ത്രി പട്ടികയില്‍; സീറ്റ് ലഭിക്കുമെന്ന് സൂചന

Keywords: Karnataka-Election-News, Jagadish-Shettar-News, BJP-News, Jagadish Shettar, Karnataka News, Mangalore News, Karnataka Polls 2023, BJP Politics, Ex-CM Jagadish Shettar hopes to get ticket.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia