Imprisonment | ലോകായുക്ത കേസില്‍ എന്‍ജിനിയര്‍ക്ക് 4 വര്‍ഷം തടവും 26.50 ലക്ഷം പിഴയും
Mar 16, 2023, 23:30 IST
മംഗ്ളുറു: (www.kasargodvartha.com) ലോകായുക്ത രെജിസ്റ്റര്‍ ചെയ്ത കേസില്‍ എന്‍ജിനിയര്‍ക്ക് മംഗ്ലൂറു അഡി.സെഷന്‍സ് കോടതി (മൂന്ന്) നാല് വര്‍ഷം തടവും 26.50 ലക്ഷം രൂപ പിഴയും വിധിച്ചു. മുല്‍കി നഗര്‍ പഞ്ചായത് ജൂനിയര്‍ എന്‍ജിനിയര്‍ എന്‍കെ പത്മനാഭക്കാണ് ശിക്ഷ.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലോകായുക്ത കേസ് രെജിസ്റ്റര്‍ ചെയ്തത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം.
Keywords: Latest-News, National, Karnataka, Top-Headlines, Mangalore, Crime, Fine, Engineer sentenced to 4 years imprisonment and 26.50 lakh fine in Lokayukta case.
< !- START disable copy paste -->