city-gold-ad-for-blogger

മംഗളൂരുവില്‍ കന്നുകാലി കടത്ത് വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസിന്റെ ഒത്താശയോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍

മംഗളൂരു: (www.kasargodvartha.com 31.05.2018) മംഗളൂരു ഉഡുപ്പിയില്‍ കന്നുകാലി കടത്ത് വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസിന്റെ ഒത്താശയോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. മംഗളൂരു ജോക്കട്ടെ സ്വദേശി ഹുസൈനബ്ബ (61)യെയായണ് ഉഡുപ്പി ഹരിയടുക്ക പെര്‍ഡൂരില്‍ കുന്നിന്‍മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മംഗളൂരുവില്‍ കന്നുകാലി കടത്ത് വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസിന്റെ ഒത്താശയോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍

ഹുസൈനബ്ബയുടെ നേതൃത്വത്തില്‍ കന്നുകാലി കടത്തുകയായിരുന്ന വാഹനം ബുധനാഴ്ച പുലര്‍ച്ചെ പോലീസ് തടഞ്ഞിരുന്നു. ഇതോടെ കാര്‍ പിന്നോട്ടെടുത്ത് രക്ഷപ്പെട്ട നാലുപേരും കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ ഒരുവഴിക്കും ഹുസൈനബ്ബ മറ്റൊരു വഴിക്കുമാണ് ഓടിയത്. ഹുസൈനബ്ബയുടെ പിറകെയാണ് പോലീസ് ഓടിയതെന്ന് മറ്റു മൂന്നു പേര്‍ നാട്ടുകാരോട് പറഞ്ഞു. ഇതിനു പിന്നാലെ 11 മണിയോടെയാണ് ഹുസൈനബ്ബയുടെ മൃതദേഹം കണ്ടെത്തിയത്.

35 വര്‍ഷമായി കാലിക്കടത്ത് വ്യാപാരിയാണ് ഹുസൈനബ്ബയെന്ന് ബന്ധുക്കള്‍ പറഞ്ഞു. നേരത്തെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹുസൈനബ്ബയെ ആക്രമിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തിരുന്നു.


Keywords:  Mangalore, Top-Headlines, Death, Murder, Family, Police,  Bajrang Dal, Elderly man transporting cattle dies mysteriously, family alleges murder by Bajrang Dal. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia