city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്‌ലിം വ്യാപാരികൾക്ക് സാമ്പത്തിക ബഹിഷ്‌കരണം; വിവിധ ക്ഷേത്ര ഉത്സവങ്ങളിൽ സ്റ്റാളുകൾക്കും കടകൾക്കും അനുവാദമില്ല; ഹിജാബിന് പിന്നാലെ കർണാടക തീരദേശ ജില്ലകളിൽ പുതിയ വിവാദം; ഇടപെടാനാകില്ലെന്ന് സർകാർ

മംഗ്ളുറു: (www.kasargodvartha.com 24.03.2022) ഹിജാബിന് പിന്നാലെ കർണാടകയുടെ തീരദേശ ജില്ലകളിൽ പുതിയ വിവാദം. വിവിധ ക്ഷേത്ര ഉത്സവങ്ങളിൽ സ്റ്റാളുകൾക്കും കടകൾക്കും അനുവാദം നൽകാതെ മുസ്ലികളെ സാമ്പത്തികമായി ബഹിഷ്കരിക്കാനുള്ള കമിറ്റികളുടെ തീരുമാനമാണ് പുതിയ വിവാദങ്ങൾക്ക് വഴി തുറന്നത്. ഉഡുപ്പി മാരിഗുഡി ക്ഷേത്ര ഭരണസമിതി വാർഷിക മേളയിൽ ഹിന്ദു കച്ചവടക്കാർക്ക് മാത്രം കടകൾ അനുവദിക്കാൻ തീരുമാനിച്ചതിന് ദിവസങ്ങൾക്ക് ശേഷം, ശിവമോഗയിലെ ചരിത്രപ്രസിദ്ധമായ കോട്ടെ മാരികംബ ജാത്രയുടെ സംഘാടക സമിതിയും സമാനമായ തീരുമാനം എടുത്തു. ഇവിടെ മാർച് 22നാണ് ഉത്സവം ആരംഭിച്ചത്.

  
മുസ്‌ലിം വ്യാപാരികൾക്ക് സാമ്പത്തിക ബഹിഷ്‌കരണം; വിവിധ ക്ഷേത്ര ഉത്സവങ്ങളിൽ സ്റ്റാളുകൾക്കും കടകൾക്കും അനുവാദമില്ല; ഹിജാബിന് പിന്നാലെ കർണാടക തീരദേശ ജില്ലകളിൽ പുതിയ വിവാദം; ഇടപെടാനാകില്ലെന്ന് സർകാർ



ഹിന്ദുക്കൾക്ക് മാത്രമായി കടകൾ അനുവദിക്കണമെന്നും അഹിന്ദുക്കളെ അനുവദിക്കരുതെന്നും ബിജെപി, ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത് തുടങ്ങിയ സംഘടനകളിലെ നേതാക്കൾ ഹിന്ദുത്വ ക്ഷേത്ര ഭരണസമിതിയോട് അഭ്യർഥിച്ചതായി ടിവി9 റിപോർട് ചെയ്തു. ഇതിനെ തുടർന്ന് നിലവിലുള്ള ടെൻഡർ റദ്ദാക്കി ഹൈന്ദവ സംഘടനകളുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കടകൾ അനുവദിക്കാൻ ഉത്സവ കമിറ്റി തീരുമാനിച്ചെന്നാണ് വിവരം. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കോട്ടെ മാരികാംബ ജാത്രെയിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ജാതിമതഭേദമന്യെ അനവധി പേർ പങ്കെടുക്കുന്നുണ്ട്.

മഹാലിംഗേശ്വര ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന്റെ മാർച് 31ന് നടക്കുന്ന കടകൾക്കുള്ള ലേലത്തിൽ ഹിന്ദുക്കൾക്ക് മാത്രമേ പങ്കെടുക്കാൻ അർഹതയുള്ളൂവെന്ന് സംഘാടകർ ക്ഷണക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു. അഹിന്ദുക്കളല്ലാത്തവരെ ക്ഷേത്രഉത്സവത്തിൽ വ്യാപാരം നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വി എച് പി മേഖലാ സെക്രടറി ശരൺ പമ്പ് വെലും രംഗത്തെത്തി.

ദിവസങ്ങൾക്ക് മുമ്പ് കൗപിലെ ഹോസ മാരിഗുഡി ക്ഷേത്രവും ഇത്തരത്തിൽ തീരുമാനമെടുത്തിരുന്നു. ഹിജാബ് വിഷയത്തിൽ കർണാടക ഹൈകോടതിയുടെ വിധിയിൽ പ്രതിഷേധിച്ച് മാർച് 17 ന് തീരദേശ മേഖലയിലെ മുസ്ലീങ്ങൾ കടകൾ അടച്ച് പ്രതിഷേധിച്ചതിനെ തുടർന്നാണ് ക്ഷേത്രത്തിലെ വാർഷിക പരിപാടിയായ ‘സുഗ്ഗി മാരി പൂജ’യിൽ ഹിന്ദുക്കളുടെ സ്റ്റാളുകൾ മാത്രം അനുവദിക്കാൻ കമിറ്റി തീരുമാനിച്ചത്.

കടകളുടെ ലേലത്തിൽ ഹിന്ദുക്കൾക്ക് മാത്രമേ പങ്കെടുക്കാവൂ എന്ന പ്രമേയം പാസാക്കിയതായി ക്ഷേത്ര ഭരണസമിതി തന്നെ വ്യക്തമാക്കിയിരുന്നു. പൂക്കൾ, തേങ്ങ, കോഴി, മറ്റ് ഉൽപന്നങ്ങൾ എന്നിവ വിൽക്കാൻ കടകൾ അനുവദിക്കുന്നതിനുള്ള ലേലം ഹിന്ദുക്കൾക്ക് മാത്രമായിരിക്കും. ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ലേലത്തിൽ പങ്കെടുക്കുന്ന വ്യക്തികൾ തങ്ങളുടെ കടകൾ മുസ്ലീം വ്യാപാരികൾക്ക് ഉപകരാർ നൽകരുതെന്ന് അറിയിച്ചിട്ടുണ്ടെന്നും റിപോർട് പറയുന്നു.

സാധാരണയായി ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുന്ന സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ വാർഷിക ഉത്സവങ്ങൾ വ്യാപാരികൾക്ക് വലിയ വരുമാനം തരുന്നതും പലരുടെയും കുടുംബങ്ങൾക്ക് വലിയ ഉപകാരവുമായിരുന്നു. പുതിയ സംഭവ വികാസങ്ങൾ ഇവർക്ക് തിരിച്ചടിയാണ്. ഇത്തരമൊരു സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ലെന്ന് ഉഡുപി ജില്ലാ വഴിയോര കച്ചവടക്കാരുടെ സംഘടനയുടെ സെക്രടറി മുഹമ്മദ് ആരിഫ് പറഞ്ഞു. 'ഏകദേശം 700 രജിസ്റ്റർ ചെയ്ത അംഗങ്ങളുണ്ട് അതിൽ 450 മുസ്ലീങ്ങളാണ്. കോവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷമായി ഞങ്ങൾക്ക് ബിസിനസ് ഇല്ല. വീണ്ടും സമ്പാദിക്കാൻ തുടങ്ങിയപ്പോഴാണ് ക്ഷേത്ര കമിറ്റികൾ ഒഴിവാക്കിയിരിക്കുന്നത്', അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഹിന്ദു ആരാധനാലയങ്ങളിൽ കടകളോ സ്റ്റാളുകളോ സ്ഥാപിക്കുന്ന മുസ്ലീം വ്യാപാരികളുടെ കാര്യത്തിൽ സർകാരിന് ഇടപെടാനാകില്ലെന്ന് കർണാടക നിയമമന്ത്രി ജെ സി മധുസ്വാമി ബുധനാഴ്ച നിയമസഭയിൽ പറഞ്ഞു. മതസ്ഥാപനങ്ങൾക്കുള്ളിൽ നിരോധനം നടപ്പാക്കിയതാണോ അതോ അതിനു പുറത്താണോ എന്ന് സർകാർ അന്വേഷിക്കുമെന്നും മധുസ്വാമി പറഞ്ഞു. കോൺഗ്രസ് എംഎൽഎമാരായ യു ടി ഖാദറും റിസ്വാൻ അർശാദും സീറോ അവറിൽ വിഷയം ഉന്നയിച്ച് ശക്തമായി പ്രതിഷേധിച്ചു.

മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുകയും സമുദായത്തിനെതിരെ ആക്ഷേപകരമായ പ്രസംഗങ്ങൾ നടത്തുകയും ചെയ്‌തെന്ന പരാതിയിൽ ഹിന്ദുത്വവാദിയും അർസികെരെ ആസ്ഥാനമായുള്ള കാളികാമഠം പുരോഹിതനുമായ ഋഷികുമാർ സ്വാമിക്കെതിരെ ചിന്താമണി പൊലീസ് അടുത്തിടെ കേസെടുത്തിരുന്നു.


Keywords:  Mangalore, Karnataka, News, Top-Headlines, Controversy, Shop, Festival, Temple fest, Temple, Government, Economic Boycott for Muslims in Karnataka.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia