city-gold-ad-for-blogger

Bail | പൊലീസ് കസ്റ്റഡി മർദന കേസ്: ഡിവൈ എസ് പി കോടതിയിൽ ഹാജരായി ജാമ്യം നേടി

മംഗ്‌ളുറു: (www.kasargodvartha.com) പുത്തൂർ റൂറൽ പൊലീസ് കസ്റ്റഡിയിൽ യുവാക്കളെ മർദിച്ചെന്ന കേസിൽ പ്രതിയായ ഡിവൈ എസ് പി വീരയ്യ ഹിറേമഠ് ചൊവ്വാഴ്ച പുത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. ഇദ്ദേഹത്തിന്റെ ഹരജിയിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പുത്തൂർ ബസ് സ്റ്റാൻഡ് പരിസരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എംപിയുടേയും മുതിർന്ന പാർടി നേതാവ് മുൻ മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡയുടേയും പടങ്ങൾക്ക് ചെരിപ്പുമാല ചാർത്തി ബോർഡ് സ്ഥാപിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്ത യുവാക്കൾക്ക് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന പരാതിയിൽ ഡിവൈ എസ്പി ഉൾപ്പെടെ മൂന്ന് പൊലീസ് ഓഫീസർമാർക്ക് എതിരെ കേസെടുത്തിരുന്നു.

Bail | പൊലീസ് കസ്റ്റഡി മർദന കേസ്: ഡിവൈ എസ് പി കോടതിയിൽ ഹാജരായി ജാമ്യം നേടി

പ്രതി ചേർക്കപ്പെട്ട എസ്ഐ ശ്രീനാഥ് റെഡ്ഢി, കോൺസ്റ്റബിൾ ഹർഷിദ് എന്നിവരെ സസ്പെൻഡ് ചെയ്ത അന്നത്തെ ദക്ഷിണ കന്നഡ ജില്ല പൊലീസ് സൂപ്രണ്ട് ഡോ. അമാതെ വിക്രം ഡിവൈഎസ്പിയോട് അവധിയിൽ പോവാൻ നിർദേശിച്ചിരുന്നു. പുത്തൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി മൂന്നാം സ്ഥാനത്ത് തള്ളപ്പെടുകയും കോൺഗ്രസ് ജയിക്കുകയും ചെയ്തിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി റിബൽ അരുൺകുമാർ പുത്തിലയുടെ പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മർദിച്ചുവെന്നാണ് ആരോപണം.

Keywords: News, National, Mangalore, Karnataka Police, Puttur, DYSP, Bail, Custody, Court, BJP, Police, Case, Congress, Arrest, Allegation, DYSP Dr Hiremath granted bail.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia