Arrested | മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശി മംഗ്‌ളൂറില്‍ അറസ്റ്റില്‍; 'പിടിയിലായത് ബൈകിലെത്തി വില്‍പന നടത്തുന്നതിനിടെ'
Jan 8, 2023, 10:33 IST
മംഗ്‌ളുറു: (www.kasargodvartha.com) മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശി മംഗ്‌ളൂറില്‍ അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബി അബ്ദുല്ല എന്ന സദ്ദാമിനെയാണ് കൊണാജെ പൊലീസ് അറസ്റ്റുചെയ്തത്. എട്ട് ഗ്രാം എംഡിഎംഎ യുവാവില്‍ നിന്ന് കണ്ടെത്തി.
യമഹ എഫ്സെഡ് ബൈകില്‍ എത്തിയ യുവാവ് വിജയനഗര്‍ നടേക്കലില്‍ എംഡിഎംഎ മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെയാണ് പിടിയിലായതെന്നും എംഡിഎംഎ വില്‍പനയ്ക്കായാണ് കൊണ്ടുവന്നതെന്ന് ഇയാള്‍ സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് അബ്ദുല്ലയെ പിടികൂടിയത്. 40,000 രൂപ വില മതിക്കുന്ന എംഡിഎംഎ, 1,56,000 രൂപ വില വരുന്ന ബൈക് എന്നിവ കസ്റ്റഡിയിലെടുത്തായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, National, Kasaragod, Mangalore, Top-Headlines, Crime, Arrested, Drugs, MDMA, Police, Custody, Drug peddler arrested, MDMA worth Rs 2 lacs seized.
< !- START disable copy paste --> 