city-gold-ad-for-blogger

Dead body exhumed | മരണത്തില്‍ സംശയം; ദലിത് നേതാവ് ദീകയ്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ടത്തിനയച്ചു

-സൂപ്പി വാണിമേല്‍

മംഗ്ളുറു: (www.kasargodvartha.com) പ്രമുഖ ദലിത് നേതാവായിരുന്ന ബെല്‍തങ്ങാടി പി ദീകയ്യയുടെ മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്ത് പോസ്റ്റ് മോര്‍ടത്തിനയച്ചു. ഈ മാസം എട്ടിനാണ് അദ്ദേഹം മണിപാല്‍ കസ്തൂര്‍ബാ ആശുപത്രിയില്‍ അന്തരിച്ചത്. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ ബെല്‍തങ്ങാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
                     
Dead body exhumed | മരണത്തില്‍ സംശയം; ദലിത് നേതാവ് ദീകയ്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ടത്തിനയച്ചു

മസ്തിഷ്‌ക രക്തസ്രാവമാണ് മരണകാരണം എന്നാണ് കെഎംസി ആശുപത്രി ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ദീകയ്യയെ അപകടപ്പെടുത്തിയ സാഹചര്യങ്ങള്‍ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അപകട നിലയില്‍ കണ്ടതിന്റെ തലേന്ന് ദീകയ്യ ഗര്‍ദാദിയിലെ വീട്ടില്‍ തനിച്ചായിരുന്നു. പത്മുഞ്ജയിലെ ബന്ധുവീട്ടില്‍ പോയ ഭാര്യയും ബന്ധുക്കളും പിറ്റേന്ന് എത്തിയപ്പോള്‍ ദീകയ്യ അടുക്കളയില്‍ നിലത്ത് വീണുകിടക്കുകയായിരുന്നു.

ഉടനെ കെഎംസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തഹസില്‍ദാര്‍ പ്രിഥ്വി, ബെല്‍തങ്ങാടി എസ് ഐ നന്ദകുമാര്‍, എ എസ് ഐ ദേവപ്പ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

Keywords: News, Karnataka, Top-Headlines, Mangalore, Dead body, Postmortem, Police, Investigation, Death, Dalit leader Deekayya, Doubts over cause of death; Dalit leader Deekayya's body exhumed.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia