city-gold-ad-for-blogger

Doctor's death | ബദിയഡുക്കയിലെ ഡോക്ടറുടെ മരണം: വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മകള്‍ ഡോ. വര്‍ഷ കര്‍ണാടക ആഭ്യന്തര മന്ത്രിയെ കണ്ടു

മംഗ്‌ളുറു: (www.kasargodvartha.com) ബദിയഡുക്കയിലെ ദന്ത ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ മരണത്തെക്കുറിച്ചും കാരണമായ സംഭവങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മകള്‍ ഡോ. വര്‍ഷ കര്‍ണാടക ആഭ്യന്തര മന്ത്രി അരജ ജ്ഞാനേന്ദ്രയെ കണ്ടു.
  
Doctor's death | ബദിയഡുക്കയിലെ ഡോക്ടറുടെ മരണം: വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മകള്‍ ഡോ. വര്‍ഷ കര്‍ണാടക ആഭ്യന്തര മന്ത്രിയെ കണ്ടു

ശനിയാഴ്ച രാവിലെ മംഗ്‌ളുറു ഗസ്റ്റ് ഹൗസില്‍ വെച്ചാണ് വര്‍ഷ, സൂറത് എംഎല്‍എ ഭരത് ഷെട്ടിയുടേയും മംഗ്‌ളുറു എംഎല്‍എ വേദവ്യാസ് കാമത്തിന്റേയും സാനിധ്യത്തില്‍ ആഭ്യന്തര മന്ത്രിയെ കണ്ടത്. ഉഡുപി കുന്ദാപുരത്തിനടുത്താണ് ഡോക്ടറുടെ മൃതദേഹം ഛിന്നഭിന്നമായ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപായപ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നതായും ഡോ. വര്‍ഷ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവം നടന്നത് കര്‍ണാടകയിലായതിനാല്‍ കര്‍ണാടക പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. മാന്‍ മിസിങ്ങിനും ഡോക്ടറെ ഭീഷണിപ്പെടുത്തിയതിനും ബദിയഡുക്ക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മരണത്തിലെ ദുരൂഹതയെ സംബന്ധിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് മരണം നടന്ന സ്ഥലത്തെ കര്‍ണാടക പൊലീസാണെന്ന് വര്‍ഷ മന്ത്രിയോട് പറഞ്ഞു. മന്ത്രി അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കാമെന്ന് ഉറപ്പുനല്‍കി. പരാതിയില്‍ നടപടി സ്വീകരിക്കുമെന്നും സ്ഥലത്തെ എസ്പിക്ക് പരാതി കൈമാറുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
  
Doctor's death | ബദിയഡുക്കയിലെ ഡോക്ടറുടെ മരണം: വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മകള്‍ ഡോ. വര്‍ഷ കര്‍ണാടക ആഭ്യന്തര മന്ത്രിയെ കണ്ടു

വിഎച്പി മംഗ്‌ളുറു ജെനറൽ സെക്രടറി ശരത് പമ്പ്‌വെല്‍, ബിജെപി ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് സുദര്‍ശന്‍, ബദിയടുക്ക മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരംപാടി, മഞ്ജുനാഥ് മാന്യ തുടങ്ങിയവരും വർഷയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.


Keywords:  Mangalore, Karnataka, News, Top-Headlines, Latest-News, Minister, Doctors, Death, Case, Complaint, Police, Investigation, Doctor's death: Dr. Varsha met Karnataka Home Minister.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia