city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | നിർത്തിയിട്ട കാറിൽ ഡോക്ടർ മരിച്ച നിലയിൽ; സംഭവം ഭ്രൂണഹത്യകൾ സംബന്ധിച്ച ആരോപണങ്ങൾക്കിടെ

മംഗ്‌ളുറു: (KasargodVartha) ബെംഗ്ളുറു - ബണ്ട് വാൾ ദേശീയ പാതയിൽ ആനെകഡുവിൽ നിറുത്തിയിട്ട മാരുതി സ്വിഫ്റ്റ് കാറിൽ ആയുർവേദ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. മാണ്ട്യ ജില്ലയിൽ പാണ്ഡവപുര താലൂകിലെ ശിവള്ളി സ്വദേശി ഡോ. ജി സതീഷാണ്(47) മരിച്ചത്. പെരിയപട്ടണം, കൊണന്നൂർ ഗവ.ആയുർവേദ ആശുപത്രികളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടർ ശിവള്ളി ഗ്രാമത്തിൽ സ്വന്തമായി ക്ലിനികും നടത്തിയിരുന്നു.
 
Found Dead | നിർത്തിയിട്ട കാറിൽ ഡോക്ടർ മരിച്ച നിലയിൽ; സംഭവം ഭ്രൂണഹത്യകൾ സംബന്ധിച്ച ആരോപണങ്ങൾക്കിടെ


 
മൃതദേഹത്തിന്റെ കൈത്തണ്ടയിൽ സൂചി കുത്തിയ പാടുണ്ടായിരുന്നു. കാർ സീറ്റിൽ ഉപയോഗിച്ച സിറിഞ്ചും ഒഴിഞ്ഞ വിഷക്കുപ്പിയും കണ്ടെത്തി. ബുധൻ, ശനി ദിവസങ്ങളിൽ കൊണന്നൂരിലും മറ്റു ദിവസങ്ങളിൽ പെരിയപട്ടണയിലുമായിരുന്നു ജോലി. രാവിലെ 10ന് ആശുപത്രിയിൽ എത്തിയ ഡോക്ടർ ഒരു തവണ ഛർദിച്ചതായി ആശുപത്രി ജീവനക്കാർ പൊലീസിനോട് പറഞ്ഞു. 11 മണിയോടെ കാറിൽ അൽപം വിശ്രമിക്കട്ടെ എന്ന് പറഞ്ഞ് ഇറങ്ങിയതായും ഇവർ വ്യക്തമാക്കി.

ഡോക്ടറുടെ ക്ലിനികിൽ അനധികൃത പെൺ ഭ്രൂണഹത്യ നടക്കുന്നതായി വ്യാഴാഴ്ച പ്രദേശവാസികൾ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിനോട് പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിക്കാൻ മന്ത്രി ജില്ല ആരോഗ്യ കുടുംബ ക്ഷേമ ഓഫീസർ ഡോ. മോഹന് നിർദേശം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Keywords:  News, Top-Headlines, Mangalore, Mangalore-News, Crime, National, Obituary, Mangalore, Mandya, Doctor found dead in car

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia