city-gold-ad-for-blogger

Doctor died | അറിയാതെ ഹംപില്‍ കയറി; ബൈക് മറിഞ്ഞ് ഡോക്ടര്‍ മരിച്ചു; സഹയാത്രക്കാരന് പരുക്ക്

-സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) റോഡിലെ ഹംപ് ശ്രദ്ധയില്‍ പെടാതെ ഓടിച്ച മോടോര്‍ സൈകിള്‍ മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. പിന്‍സീറ്റില്‍ സഞ്ചരിച്ചയാള്‍ക്ക് പരുക്കേറ്റു. എംബിബിഎസ് കഴിഞ്ഞ് മംഗ്‌ളുറു കണിച്ചൂര്‍ മെഡികല്‍ കോളജില്‍ ഇന്റേണ്‍ഷിപ് ചെയ്യുന്ന നിഷാന്ത് (24) ആണ് മരിച്ചത്. ബംഗ്‌ളുറു യശ്വന്ത്പൂരിലെ റിട. അധ്യാപകന്‍ സിദ്ധാരാജുവിന്റെ മകനാണ്.
           
Doctor died | അറിയാതെ ഹംപില്‍ കയറി; ബൈക് മറിഞ്ഞ് ഡോക്ടര്‍ മരിച്ചു; സഹയാത്രക്കാരന് പരുക്ക്

ഒപ്പം ഇന്റേണ്‍ഷിപ് ചെയ്യുന്ന ബിദര്‍ സ്വദേശി ശാകിബിനെ പരുക്കേറ്റ് മംഗ്‌ളുറു ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂത്താര്‍ സിലികോണിയ അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന ഇരുവരും ഡ്യൂടി കഴിഞ്ഞ് അര്‍ധരാത്രി ഒരു മണിയോടെ മെഡികല്‍ കോളജില്‍ നിന്ന് മടങ്ങിവരുമ്പോള്‍ മഡക്ക ക്വട്രഗുതുവിലാണ് അപകടത്തില്‍ പെട്ടത്.

വേഗം കുറക്കാതെ ഹംപില്‍ കയറിയ ബൈക് ഉയര്‍ന്ന് റോഡില്‍ പതിക്കുകയായിരുന്നു. നിഷാന്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
       
Doctor died | അറിയാതെ ഹംപില്‍ കയറി; ബൈക് മറിഞ്ഞ് ഡോക്ടര്‍ മരിച്ചു; സഹയാത്രക്കാരന് പരുക്ക്

Keywords:  Latest-News, National, Top-Headlines, Karnataka, Mangalore, Accident, Accidental-Death, Obituary, Injured, Doctor died in bike accident.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia