Arrested | മലയാളി ഡി ഫാം വിദ്യാര്‍ഥിയുള്‍പെടെ 3 പേര്‍ മയക്കുമരുന്നുമായി മംഗ്‌ളൂറില്‍ അറസ്റ്റില്‍
Jan 12, 2023, 19:40 IST
-സൂപ്പി വാണിമേല്‍
മംഗ്‌ളുറു: (www.kasargodvartha.com) നഗരത്തില്‍ പൊലീസ് മയക്കുമരുന്ന് വേട്ട തുടരുന്നു. കഞ്ചാവ് വില്‍പനയിലേര്‍പ്പെട്ട മലയാളി കോളജ് വിദ്യാര്‍ഥിയടക്കം മൂന്നുപേരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ദക്ഷിണ കന്നഡ ജില്ലാ സ്വദേശിയും നഗരത്തില്‍ പഴം വില്പന കടയില്‍ ജീവനക്കാരനുമായ മുഹമ്മദ് അഫ്രാര്‍ (23), ഡി ഫാര്‍മസി വിദ്യാര്‍ഥിയും എറണാകുളം ജില്ലക്കാരനുമായ അദുന്‍ ദേവ് (26), ദക്ഷിണ കന്നഡ ജില്ലക്കാരനും എംഡി (പാതോളജി) വിദ്യാര്‍ഥിയുമായ ഡോ. വി എസ് ഹര്‍ഷ കുമാര്‍ എന്നിവരെയാണ് മംഗ്‌ളുറു പൊലീസ് അറസ്റ്റ് ചെയ്തത്.
അദുന്‍ ദേവും ഹര്‍ഷ കുമാറും മംഗ്‌ളൂറിലെ സ്വകാര്യ കോളജിലാണ് പഠിക്കുന്നത്. ബുധനാഴ്ച വൈകിട്ട് കഞ്ചാവ് വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്തതിന് ഡോക്ടര്‍മാരും മെഡികല്‍, ഡെന്റല്‍ വിദ്യാര്‍ഥികളും ഉള്‍പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിരുന്നു.

Keywords: Latest-News, Karnataka, National, Top-Headlines, Mangalore, Arrested, Crime, Drugs, Ganja, Doctor among 3 more persons arrested in Mangaluru drug case.
< !- START disable copy paste --> 