Died | പരുക്കേറ്റ 17കാരൻ ശസ്ത്രക്രിയക്കിടയിൽ മരിച്ചു; അമിത അനസ്തേഷ്യയെന്ന് പരാതി
Nov 23, 2023, 10:44 IST
മംഗ്ളുറു: (Kasargod Vartha) വാഹന അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരൻ ശസ്ത്രക്രിയക്കിടയിൽ മരിച്ചു. മംഗ്ളൂറിനടുത്ത മുക്കയിലെ ഹസൻ ബാവയുടെ മകൻ മൊയ്തീൻ ഫർഹാനാണ് മരിച്ചത്. പരുക്കല്ല, അനസ്തേഷ്യ നൽകിയതിലെ അപാകമാണ് മരണകാരണം എന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത് വന്നു.
ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് മുക്കയിലുണ്ടായ അപകടത്തിൽ ഫർഹാന് പരുക്കേറ്റത്. ഉടനെ സൂറത്കലിലെ അതാവര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതിന് ശസ്ത്രക്രിയ നടത്തി. എന്നാൽ ഉച്ചയായിട്ടും ബോധം തെളിഞ്ഞില്ലെന്നും തുടർന്ന് മരണം സംഭവിച്ചു എന്നും ബന്ധുക്കൾ സൂറത്കൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു.
ഡോക്ടർക്ക് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബാംഗങ്ങൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.

Keywords: Surgery, Mangalore, Surathkal, DK, Karnataka, Death, Obituary, Medical, Hospital, Protest, Teenage boy dies during surgery; Family alleges medical negligence.