Accidental Death | അജ്ഞാത വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Jun 25, 2023, 22:17 IST
മംഗ്ലൂറു: (www.kasargodvartha.com) കൊടയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറി തൊഴിലാളിയായ യുവാവ് അജ്ഞാത വാഹനം ബൈകില്‍ ഇടിച്ച് ദാരുണമായി മരിച്ചു. ബര്‍കൂര്‍ ഹരഡി സ്വദേശി കെ നാഗേഷ് ആചാര്യയാണ്(32) കവഡിയിലുണ്ടായ അപകടത്തില്‍ മരിച്ചത്.
പരുക്കേറ്റ് ഏറെ നേരം പാതയോരത്ത് കിടന്നിരുന്ന യുവാവിനെ അതുവഴി വന്ന പരിചയക്കാരന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
രണ്ടുവര്‍ഷം മുമ്പ് വിവാഹിതനായ ആചാര്യക്ക് മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്. കൊട പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അപകടം വരുത്തിയ വാഹന ഉടമയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
Keywords: Man Died in Accident, Mangalore, News, Accidental Death, Injury, Hospital, Police, Probe, Bike, National.







