city-gold-ad-for-blogger

Diamonds seized | ദുബൈയിലേക്ക് പോകാന്‍ മംഗ്‌ളുറു വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി 1.69 കോടി രൂപയുടെ വജ്രങ്ങളുമായി പിടിയില്‍

മംഗ്‌ളുറു: (www.kasargodvartha.com) ദുബൈയിലേക്ക് പോകാന്‍ മംഗ്‌ളുറു വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി 1.69 കോടി രൂപയുടെ വജ്രങ്ങളുമായി പിടിയില്‍. യാത്രക്കാരുടെ സുരക്ഷാ പരിശോധനയ്ക്കിടെ, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യുവാവിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
   
Diamonds seized | ദുബൈയിലേക്ക് പോകാന്‍ മംഗ്‌ളുറു വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി 1.69 കോടി രൂപയുടെ വജ്രങ്ങളുമായി പിടിയില്‍

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ വജ്രക്കല്ലുകള്‍ കണ്ടെത്തിയത്. രണ്ട് കവറുകള്‍ക്കുള്ളില്‍ 13 ചെറിയ പാകറ്റുകളിലാണ് വജ്രങ്ങള്‍ സൂക്ഷിച്ചിരുന്നത്. 306.21 കാരറ്റ് ഭാരമുള്ള വ്യത്യസ്ത വലിപ്പത്തിലുള്ള വജ്രങ്ങളാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. യാത്രക്കാരനെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. മംഗ്‌ളൂറില്‍ യാത്രക്കാരില്‍ നിന്ന് വജ്രങ്ങള്‍ പിടികൂടുന്നത് ഈ വര്‍ഷം ഇത് രണ്ടാമത്തെ സംഭവമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
   
Diamonds seized | ദുബൈയിലേക്ക് പോകാന്‍ മംഗ്‌ളുറു വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി 1.69 കോടി രൂപയുടെ വജ്രങ്ങളുമായി പിടിയില്‍

Keywords: Mangalore Airport, Mangalore News, Dubai Flight, Malayalam News, Kasaragod News, Diamonds Seized, Mangalore Airport International Airport, Smuggling, Diamonds worth 1.69 crore seized at Mangalore Airport.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia