city-gold-ad-for-blogger

Viral Letter | അവധി അനുവദിച്ചില്ല; മേലധികാരികൾക്ക് മുന്നറിയിപ്പുമായി ഡിവൈ എസ് പി; കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

മംഗ്‌ളുറു: (www.kasargodvartha.com) ആവശ്യപ്പെട്ടത്ര അവധി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മേലധികാരികൾക്ക് മുന്നറിയിപ്പ് നൽകി എഴുതിയ കത്ത് ഡിവൈ എസ് പി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് വൈറലായി. ഡെപ്യൂടി പൊലീസ് സൂപ്രണ്ട് എസ്എസ് കാശിയാണ് ജില്ല പൊലീസ് സൂപ്രണ്ട് രഞ്ജിത്ത് കുമാറിന് കത്തെഴുതിയത്. പകർപ്പ് മറ്റു മേലധികാരികൾക്കും അയച്ചു.

Viral Letter | അവധി അനുവദിച്ചില്ല; മേലധികാരികൾക്ക് മുന്നറിയിപ്പുമായി ഡിവൈ എസ് പി; കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

ചികിത്സ, പ്രാർഥന, യോഗ എന്നീ കാര്യങ്ങൾക്കായി മാസം അവധി ആവശ്യപ്പെട്ടാണ് കാശി അപേക്ഷ നൽകിയത്. അനുവദിച്ചതാവട്ടെ അഞ്ചു ദിവസം അവധി. മനോസംഘർഷം അനുഭവിക്കുന്ന അവസ്ഥയിലുള്ള തന്റെ അകൗണ്ടിൽ ലീവ് ഉണ്ടായിട്ടും കാരണം വ്യക്തമാക്കാതെ നിഷേധിച്ചത് അനീതിയാണെന്ന് കത്തിൽ പറഞ്ഞു.

ജോലിയിലിരിക്കെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി എസ് പിയും മറ്റു മേലധികാരികളും ആവും എന്ന കത്തിലെ ഭാഗമാണ് സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നത്.

Keywords: News, National, Mangalore, Ballari, Karnataka, Police,Viral, Social Media, Denied leave, Ballari DySP writes warning letter to SP.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia