Vande Bharat | വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോട്ട് സ്റ്റോപോട് കൂടി മംഗ്ളുറു വരെ നീട്ടണമെന്ന് റെയില്‍വേ പാസന്‍ജേഴ്സ് അസോസിയേഷന്; അധികൃതര്‍ക്ക് നിവേദനം
Apr 13, 2023, 11:03 IST
കാസര്‍കോട്: (www.kasargodvartha.com) അടുത്ത് തന്നെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് മംഗ്ളുറു വരെ നീട്ടുകയും കാസര്‍കോട് സ്റ്റോപ് അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് റെയില്‍വേ പാസന്‍ജേഴ്സ് അസോസിയേഷന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര റെയില്‍വേ ബോര്‍ഡ് ചെയര്മാന്, ദക്ഷിണ മേഖല ജെനറല്‍ മാനജര്‍, പാലക്കാട് ഡിവിഷനല്‍ മാനജര്‍ എന്നിവര്‍ക്ക് നിവേദനം നല്കി.
വന്ദേ ഭാരത് എക്സ്പ്രസ് മംഗ്ളുറു വരെ നീട്ടാന്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് കാസര്‍കോട് ജനതയുടെ ഒറ്റക്കെട്ടായ പിന്തുണ ഉണ്ടാകുമെന്ന് കാസര്‍കോട് പാസന്‍ജേഴ്സ് അസോസിയേഷന് പ്രസിഡന്റ് ആര് പ്രശാന്ത് കുമാറും ജെനറല്‍ സെക്രടറി നാസര്‍ ചെര്‍ക്കളവും അറിയിച്ചു.
നിലവില്‍ അഞ്ച് ട്രെയിനുകള്‍ കണ്ണൂര്‍ വരെ മാത്രം സര്‍വീസ് നടത്തുന്നതാണെന്നും ഈ ആറാമത്തെ വണ്ടി കൂടി കണ്ണൂരില്‍ നിന്ന് ആരംഭിക്കുന്നത് കാസര്‍കോട്ടെ ജനതയോടുള്ള കടുത്ത വിവേചനം ആണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ കിടക്കുന്ന വണ്ടികള്‍ പലതും എട്ടുമണിക്കൂര്‍ മുതല്‍ 15 മണിക്കൂര്‍ വരെ വെറുതെ കിടക്കുകയാണ്. ഈ വണ്ടികളൊക്കെ മംഗ്ളുറു വരെ നീട്ടിയെങ്കില്‍ കേരളത്തിലെ എല്ലാ ജില്ലകളിലെ ജനങ്ങള്‍ക്കും വലിയ ഉപകാരമാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Keywords: Railway-News, Vande-Bharat-Express, Kasaragod-Railway-Station, Kerala News, Kasaragod News, Demands to extend Vande Bharat Express to Mangluru with Kasaragod stop.
< !- START disable copy paste --> 