city-gold-ad-for-blogger

KSRTC service | കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മല്ലം - മംഗ്‌ളുറു കെഎസ്ആര്‍ടിസി സര്‍വീസ് പുന:രാരംഭിച്ചില്ല; വലഞ്ഞ് ജനങ്ങള്‍; അടിയന്തരമായി തുടങ്ങണമെന്ന് മുസ്ലിം ലീഗ്

ബോവിക്കാനം: (www.kasargodvartha.com) മല്ലത്ത് നിന്ന് രാവിലെ മംഗ്‌ളൂറിലേക്കും വൈകീട്ട് തിരിച്ചും സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുന:രാരംഭിക്കണമെന്ന ആവശ്യം ശക്തമായി. 10 വര്‍ഷത്തോളം ഈ റൂടില്‍ സര്‍വീസ് നടത്തിയിരുന്നുവെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും അവസാനിച്ചെങ്കിലും സര്‍വീസ് പുനഃരാരംഭിക്കാത്തത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
             
KSRTC service | കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മല്ലം - മംഗ്‌ളുറു കെഎസ്ആര്‍ടിസി സര്‍വീസ് പുന:രാരംഭിച്ചില്ല; വലഞ്ഞ് ജനങ്ങള്‍; അടിയന്തരമായി തുടങ്ങണമെന്ന് മുസ്ലിം ലീഗ്

കെഎസ്ആര്‍ടിസിയുടെ ലാഭകരമായ സര്‍വീസുകളില്‍ ഒന്നായിരുന്നു ഇത്. ചികിത്സയ്ക്കും മറ്റുമായി മംഗ്‌ളൂറില്‍ പോവുന്ന രോഗികള്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം മല്ലം ക്ഷേത്രത്തിലേക്ക് തീര്‍ഥാടനത്തിന് വരുന്നവര്‍ക്കും ഗുണകരമായിരുന്നു. സര്‍വീസ് നിലച്ചതോടെ മറ്റ് യാത്രാമാര്‍ങ്ങള്‍ തേടേണ്ടി വരുന്നതിനാല്‍ പ്രായമായവര്‍, രോഗികള്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവര്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
          
KSRTC service | കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മല്ലം - മംഗ്‌ളുറു കെഎസ്ആര്‍ടിസി സര്‍വീസ് പുന:രാരംഭിച്ചില്ല; വലഞ്ഞ് ജനങ്ങള്‍; അടിയന്തരമായി തുടങ്ങണമെന്ന് മുസ്ലിം ലീഗ്

അതേസമയം, അടിയന്തരമായി സര്‍വീസ് പുന:രാരംഭിക്കണമെന്ന് മുസ്ലിം ലീഗ് മല്ലം വാര്‍ഡ് നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഹമീദ് മല്ലം അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി ശരീഫ് മല്ലത്ത് സ്വാഗതം പറഞ്ഞു. ശരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, അബ്ദുല്ല കുഞ്ഞി മുണ്ടപ്പള്ളം പ്രസംഗിച്ചു.

Keywords:  Latest-News, Kerala, Kasaragod, Mangalore, Top-Headlines, KSRTC-Bus, KSRTC, Public-Demand, Muslim-league, Demand to start Mallam - Mangalore KSRTC service.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia