യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് പിടിയിൽ; കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നു; പോസ്റ്റ് മോർടെം റിപോർട് പുറത്ത്; 'മരണം രക്തം വാർന്ന്; ശരീരത്തിലെ മുറിവ് കത്തികൊണ്ടുള്ള കുത്തേറ്റ്'
Nov 2, 2021, 19:17 IST
തളങ്കര: (www.kasargodvartha.com 02.11.2021) നുസ്രത് നഗറിൽ തിരുവനന്തപുരം പാങ്ങോട് സ്വദേശി ബി സജിതിനെ (28) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് പിടിയിലായി. കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതി കുറ്റം സമ്മതിച്ചതായാണ് പൊലീസ് നൽകുന്ന സൂചന.
സംഭവശേഷം കാണാതായ ഇയാളെ മംഗ്ളൂറിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. അതിനിടെ യുവാവിന്റെ പോസ്റ്റ് മോർടെം റിപോർടും ചൊവ്വാഴ്ച വൈകീട്ടോടെ പുറത്തുവന്നു. യുവാവ് രക്തം വാർന്നാണ് മരണപെട്ടതെന്നാണ് പോസ്റ്റ് മോർടെം റിപോർട് വ്യക്തമാക്കുന്നത്.
വയറിന്റെ വലതുഭാഗത്ത് 7.5 സെന്റിമീറ്ററിൽ മുറിവേറ്റതായും ഇത് കത്തികൊണ്ടുള്ള കുത്തേറ്റാണ് സംഭവിച്ചതെന്നും റിപോർട് പറയുന്നു. കുത്തേറ്റ് യുവാവ് ഓടിയിരുന്നതായും മണിക്കൂറുകൾക്ക് ശേഷമാണ് മരണം സംഭവിക്കുന്നതെന്നും റിപോർടിലുണ്ട്.
നുസ്രത് നഗറിലെ ഒഴിഞ്ഞ പറമ്പിൽ തിങ്കളാഴ്ചയാണ് കമിഴ്ന്ന് കിടന്ന നിലയിൽ മൃതദേഹം കാണപ്പെട്ടത്. പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡികൽ കോളജിൽ ചൊവ്വാഴ്ചയാണ് യുവാവിന്റെ മൃതദേഹം പോസ്റ്റ് മോർടെം ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് സജിതിന്റെ തൊട്ടടുത്ത മുറിയിൽ താമസക്കാരായ മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തു. തളങ്കരയിലെ വാടക ക്വാർടേഴ്സിലാണ് സജിത് താമസിച്ചിരുന്നത്. സംഭവത്തിന് മുമ്പ് മറ്റുള്ളവരുമായി സജിത് വാക് തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Keywords: Kerala, Kasaragod, News, Thalangara, Top-Headlines, Death, Arrest, Investigation, Thiruvananthapuram, Police, Dead body, Mangalore, Death of young man; One in custody
< !- START disable copy paste -->