city-gold-ad-for-blogger

Arrested | 'സ്വവര്‍ഗ വിവാഹത്തിന് വഴങ്ങാത്ത യുവാവിനെ കാമുകന്‍ കൊന്നു'; 32 കാരന്‍ അറസ്റ്റില്‍

-സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) കെലഗേരി തടാകത്തില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സ്വവര്‍ഗാനുരാഗിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദാര്‍വാഡ് സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യാസീന്‍ റൊട്ടിവാല (23) മരിച്ച സംഭവത്തില്‍ പവന്‍ ബ്യാലിയാണ് (32) അറസ്റ്റിലായത്. യാസീന്റെ പിതാവ് റഫീഖ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു.
            
Arrested | 'സ്വവര്‍ഗ വിവാഹത്തിന് വഴങ്ങാത്ത യുവാവിനെ കാമുകന്‍ കൊന്നു'; 32 കാരന്‍ അറസ്റ്റില്‍

ദാര്‍വാഡ് അട്ടിക്കൊള്ളയില്‍ താമസിക്കുന്ന യാസീനെ ഈ മാസം 12 മുതല്‍ കാണാനില്ലായിരുന്നു. മൃതദേഹം പിന്നീട് കായലില്‍ കണ്ടെത്തി. താനും യാസീനും തമ്മില്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന് പവന്‍ നാട്ടുകാരില്‍ പലരോടും പറഞ്ഞതായി വിവരം പുറത്തു വന്നതാണ് കേസ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പൊലീസ് ആത്മഹത്യയില്‍ പെടുത്തി കേസ് അന്വേഷണം നടത്തിയിരുന്നില്ല.
              
Arrested | 'സ്വവര്‍ഗ വിവാഹത്തിന് വഴങ്ങാത്ത യുവാവിനെ കാമുകന്‍ കൊന്നു'; 32 കാരന്‍ അറസ്റ്റില്‍

എട്ട് മാസമായി പവനും യാസീനും അടുത്ത സുഹൃത്തുക്കള്‍ ആണെന്ന് പൊലീസ് അന്വേഷണത്തില്‍ അറിവായി. താനും പവനും ചില കാര്യങ്ങളില്‍ ഏറ്റുമുട്ടലിലാണെന്ന് യാസീന്‍ പറഞ്ഞിരുന്നതായി പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി. മകനെ വല്ലാതെ ഉപദ്രവിച്ച് മരണത്തിലേക്ക് തള്ളുകയായിരുന്നുവെന്നാണ് പരാതി.

Keywords:  Latest-News, National, Karnataka, Mangalore, Arrested, Crime, Murder, Police, Death of young man: 32-year-old man arrested.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia